ബഷീർ പോസ്റ്റ് കണ്ടു ഉടനെ ഷാജി വിളിച്ചു !എസ് കെ യെ കണ്ട കാര്യം എഴുതിക്കൂടെ !മുപ്പതു കൊല്ലം മുൻപ് അവനോടു പറഞ്ഞതാണ ത്രേ !എഴുതാനോ പറയാനോ മാത്രം ഉണ്ടെന്നു ഞാൻ വിചാരിച്ചതല്ല !എങ്കിലും പറയാം !
73 തന്നെ കാലം !കോഴിക്കോട് ആർ എം എസിൽ നൈറ്റ് ഡ്യു ട്ടി !അന്നെന്തോ എ എസ് വണ്‍ ആണ് .എന്ന് വച്ചാൽ ലറ്റർ ബോക്സ് തുറന്നു അതിലെ കത്തുകൾ കൂടി എടുക്കണ്ടത് ഈ ഒന്നാം നമ്പർ സോർട്ട റുടെ പണി യാണ് !
വൈകിട്ട് ഏഴു മണി കഴിഞ്ഞാൽ ലേറ്റ് ഫീ സ്റ്റാമ്പ് ഒട്ടിക്കുന്ന കത്തുകളെ എടുക്കു !
അതിനാൽ അതുവരെ നല്ല തിരക്കായിരിക്കും !അന്നത്തെ കാലമല്ലേ ,ലറ്റർ ബോക്സ് തുറന്നാൽ രണ്ടു ചാക്ക് നിറയെ ഉണ്ടാകും !തരം തിരിച്ചു സ്റ്റാമ്പ് അടിക്കാൻ സോർട്ട് ചെയ്തു അയക്കാൻ ധാരാളം സമയം വേണം !പത്തു മണിക്കുള്ള ട്രെയിന് അയക്കുകയും വേണം !
അതുകൊണ്ട് ആറരക്കു ലറ്റർ ബോക്സ് തുറന്നു തരം തിരിച്ചു സ്റ്റാമ്പ് അടിക്കാൻ ക്ലാസ് ഫോറിനോട് പറഞ്ഞു !ഏഴുമണിക്ക് തുറക്കുമ്പോൾ ബാക്കി ചെയ്താൽ മതിയല്ലോ !!
ഞാൻ പുറത്തു പോയി ഒരു സിഗരറ്റ് വലിച്ചു വരുമ്പോൾ എന്നെ കാത്ത് ഒരു മദ്ധ്യ വയസ്കൻ നില്ക്കുന്നു !പാന്റ് ,സ്ലാക്ക് ,മീശ ബാക്കി ക്ലീൻ ഷേവ് !അദ്ദേഹത്തിനു പത്തിരുപതു കാർഡ് കൾ പോസ്റ്റ് ചെയ്യണം !
"അതിനെന്താ പോസ്റ്റ് ചെയ്തോളു "അപ്പോളാണ് പ്രശ്നം പറയുന്നത് !ആറരക്ക് തുറന്ന ആൾപുതിയത് ആയിരുന്നു !അറിയാതെ നെക്സ്റ്റ് ക്ലിയറൻസ് 7 പി എം എന്ന പ്ലേറ്റ് കൂടി മാറ്റി ക്കളഞ്ഞു !"നെക്സ്റ്റ് ക്ലിയറൻസ് 9 പി എം ,വിത്ത് ലേറ്റ് ഫീ"എന്ന പ്ലേറ്റ് കൂടി ഇട്ടാണ് വച്ചിരിക്കുന്നത് !അതിനാൽ പോസ്റ്റ് ചെയ്യാതെ നില്ക്കയാണ്അദ്ദേഹം !
"അത് സാരമില്ല ,മാറി പ്പോയതാണ് ,ഇട്ടോള് എടുത്തോളാം "ഞാൻ പറഞ്ഞു !എന്നിട്ടും കക്ഷി മടിച്ചു നില്ക്കുന്നത് കണ്ടു ഞാൻ സമാധാനിപ്പിച്ചു "ശരി എന്റെ കൈയിൽ തന്നോളു "
"കത്തുകൾ കൈയിൽ വാങ്ങാൻ പാടില്ല എന്നല്ലേ നിയമം ?"അദ്ദേഹം ചോദിച്ചു !ശരിയാണ് നിയമം അനുസരിച്ച് ആർ എം എസുകാർ കത്തുകൾ കൈയിൽ വാങ്ങാൻ പാടില്ല,പെട്ടിയിൽ ഇടാനെ പാടുള്ളൂ !അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ആണ് നിയമ വിരുദ്ധ മാ ണെങ്കിലും കൈയിൽ വാങ്ങാൻ തയ്യാറായത് !പക്ഷെസ്വന്തം സൌകര്യത്തിനാ യിട്ടു പോലും നിയമം തെറ്റിക്കാൻ അദ്ദേഹത്തിനു സമ്മതമില്ല !
(പേര് മറന്നു പോയി ),ഞാൻ ആ ക്ലാസ് ഫോറിനെ (പിന്നീട് മെയിൽ മാൻ ,ഇപ്പൊ എം ടി എസ് എന്നൊക്കെ ആണ് )വിളിച്ചു നെക്സ്റ്റ് ക്ലിയറൻസ്7 പി എം എന്ന പ്ലേറ്റ്തിരിച്ചു വയ്പ്പിച്ചു !അദ്ദേഹം കയ്യിലിരുന്ന കാർഡുകൾ അതിലിട്ടു ,താങ്ക്സ് പറഞ്ഞു പോയി !
ഉടനെ ക്ലിയർ ചെയ്ത കൂട്ടത്തിൽ അദ്ദേഹത്തിൻറെ ഇരുപതു കാർഡുകൾ ഞാൻ ശ്രദ്ധിച്ചു !!അതിമനോഹരമായ കൈയക്ഷരത്തിലാണ് കാർഡുകൾ മുഴുവൻ ,അടിയിൽ എഴുതി യിരിക്കുന്നു "എസ് കെ പൊറ്റ ക്കാട് ,ചന്ദ്രകാന്തം ,പുതിയറ !
ബാലിദ്വീപ് ,കാപ്പിരികളുടെ നാട്ടിൽ ,തെരുവിന്റെ കഥ ,എം പി -ഞാൻ ശരിക്കും കോഴിക്കോട് വരുന്നത് എസ് കെ യുടെ നാട്ടിലേക്കു എന്ന് തന്നെ വിചാരിച്ചായിരുന്നു !നാടൻ പ്രേമം വായിച്ചിട്ടാവും അദ്ദേഹത്തിൻറെ നാട് മുക്കം ആണെന്ന ഒരു ധാരണ ആയിരുന്നു എനിക്ക് !അറിഞ്ഞില്ലല്ലോ അദ്ദേഹത്തെ ,ഒന്ന് മിണ്ടിയില്ലല്ലോ എന്ന് കരുതി വിഷമിച്ചിരിക്കുമ്പോൾ റയിൽവേ സ്റെഷനിൽ പോയിട്ടാവണം മെയിൻ റോഡിലൂടെ അദ്ദേഹം നടന്നു വരുന്നു !ഞാൻ ഇറങ്ങി ഓടി മുമ്പിൽ ചെന്ന് തൊഴുതു !
എന്നെ തിരിച്ചറിഞ്ഞു "എന്ത് പറ്റി ,പ്രോബ്ലം വല്ലതും "?റോഡിൽ നിന്ന് തന്നെ കുറെ സംസാരിച്ചു !ഞാനും പുതിയറയിൽ ലോഡ്ജിൽ ആണെന്ന് പറഞ്ഞപ്പോൾ ക്ഷണിച്ചു "അടുത്തല്ലേ വീട്ടിൽ വരൂ !! ചെന്നു ,കണ്ടു ,എത്രയോ സംസാരിച്ചു !ആർ എം എസിൽ മിക്കവാറും വരും ,വരുമ്പോൾ ആരോടെങ്കിലും എന്നെ അന്വേഷിക്കും !സി എസ് ഉണ്ണികൃഷ്ണൻ അന്ന് കൂടെ ഉണ്ട് ആ വടിവൊത്ത അക്ഷരത്തിൽ എഴുതിയ കാർഡുകൾ സോർട് ചെയ്യാൻ കിട്ടുമ്പോൾ അവൻ പറയുമായിരുന്നു "എന്താ ഹാൻഡ് രൈറ്റിങ്ങ് "!!
തെരുവിന്റെ കഥയിൽ ഓമഞ്ചി ചിലവിന്റെ കണക്കെഴുതുമ്പോൾ "വ്യായാമം എട്ടണ "എന്ന എന്ട്രി ഇന്നും ഓർക്കുമ്പോൾ ചിരി വരും !!ദേശത്തിന്റെ കഥ യും ഇറങ്ങി കഴിഞ്ഞിരുന്നു! അതിരാണി പാടം വളരെ അടുത്തു നിന്ന് കണ്ടു
എസ് കെ പുസ്തകങ്ങൾ ആദ്യം വായിക്കാൻ തന്നത് ചേട്ടൻ സോമൻ !അതിനാൽ ബോംബയ്ക്ക് അയച്ച കത്തിൽ വിശേഷം എഴുതി ,പൊറ്റക്കാട് ഇവിടെ അടുത്താണ് ,ഞാൻ കണ്ടു പരിചയപ്പെട്ടു !നാൽപതു കൊല്ലം കഴിഞ്ഞു കോഴിക്കോട് ചെല്ലുമ്പോൾ എസ എം സ്ട്രീറ്റിന്റെ അറ്റത്തു കിട്സൻ ഹോട്ടലിനു മുന്നിൽ എസ് കെ ഒരു പ്രതിമയായി നില്ക്കുന്നുണ്ടായിരുന്നു !കുറെ നോക്കി നിന്നു !ഒരു പരിചയവും ഭാവിച്ചില്ല !!