Wednesday, March 2, 2016

ശങ്കരാചാര്യരുടെ അദ്വൈതം ശാസ്ത്രീയമോ
ശങ്കരാചാര്യരുടെ അദ്വൈതം ശാസ്ത്രീയമോ എന്നൊരു വിഷയം സംബന്ധിച്ച് ഏപ്രില്‍ നു എറണാകുളത്ത് ഒരു സംവാദം നടക്കുന്നു വെറുതെ ഇരിക്കയല്ലേ പോയി കേള്ക്കാം എന്നുകരുതി .വിഷയം ശരിയല്ലല്ലോ എന്നൊരു പോസ്റ്റ്‌ ഞാന്‍ ഇടുകയും ചെയ്തു . “ഇവനെവിടത്തുകാരനെടാ”എന്നൊരു കമന്റുമായി ഒരു “മത്തങ്ങ തലയന്‍”(അപരിചിതന്‍ ) വന്നത് കണ്ടപ്പോളാണ് സംവാദം കളിയല്ല ആരുടെയൊക്കെയോ മൂലക്കുരു പഴുപ്പിച്ചിട്ടുണ്ട് എന്ന് മനസിലായത്
ഋഗ്വേദം ,യജുര്വേപദം സാമവേദം അഥര്വമവേദം ഇങ്ങനെ നലുവേദങ്ങള്‍ .ഈ വേദങ്ങളെ അടിസ്ഥാനമാക്കി ഉണ്ടായ ദര്ശകനമാണ്‌ വേദാന്തംഅഥവാ ഉത്തര മീമാംസ!വേദത്തിനു ശേഷമുള്ളത് എന്നര്ത്ഥം് .ഉപനിഷത്ത് കള്‍ ,ഭഗവത് ഗീത ,ബ്രഹ്മസൂത്രം ഇവയാണ് വേദാന്ത ത്തിന്റെ ബേസിക് ഗ്രന്ഥങ്ങൾ.ഇതിനെ പലരും വ്യാഖ്യാനിച്ചിട്ടുണ്ട്.അവയെ വേദാന്തത്തിന്റെ ശാഖകള്‍ ആയി കണക്കാക്കുന്നു ! ശങ്കരൻ, ഭാസ്കരൻ, രാമാനുജൻ, മാധ്വൻ, നിംബാർക്കൻ, ശ്രീകണ്ഠൻ, ശ്രീപതി, വല്ലഭൻ, വിജ്ഞാനഭിക്ഷു, ബലദേവൻ എന്നിവർ ആണ് ബ്രഹ്മസൂത്രത്തിന് അവരവരുടെ വ്യാഖ്യാനങ്ങളെഴുതിയത്.
പത്താളും പത്തു ശാഖകളും!!
പത്ത് വേദാന്തവിഭാഗങ്ങളും ഉപജ്ഞാതാക്കളും
1. അദ്വൈതം - ശങ്കരാചാര്യർ
2. ഭേദാഭേദം - ഭാസ്കരാചാര്യർ
3. വിശിഷ്ടാദ്വൈതം - രാമാനുജാചാര്യർ
4. ദ്വൈതം -മാധ്വാചാര്യർ
5. സ്വാഭാവികഭേദാഭേദം -നിംബാർക്കാചാര്യർ
6. ശൈവവിശിഷ്ടാദ്വൈതം -ശ്രീകണ്ഠാചാര്യർ
7. ഭേദാഭേദവിശിഷ്ടാദ്വൈതം -ശ്രീപത്യാചാര്യർ
8. ശുദ്ധാദ്വൈതം -വല്ലഭാചാര്യർ
9. അവിഭാഗദ്വൈതം -വിജ്ഞാനഭിക്ഷു
10. അചിന്ത്യഭേദാഭേദം -ബലദേവാചാര്യർ
ഇവയൊക്കെ സംസ്കൃതത്തില്‍ ആയത് കൊണ്ട് അതില്‍ മിടുക്കന്മാരയവര്ക്ക് മാത്രമേ ഇവ പഠിക്കാന്‍ കഴിയു !ആരെങ്കിലും പഠിച്ചതും വ്യാഖ്യാനങ്ങള്‍ എഴുതിയതും മാത്രമാണ് പൊതുവേ സാധാരണക്കാര്ക്ക് ഇതിനെ സമീപിക്കാന്‍ ഉള്ള വഴി !അതിനാല്‍ ഈ പത്തു ശാഖകളും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് പോലും അറിയില്ല !ഹിന്ദി തെലുങ്ക് ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ ആണ് മലയാളത്തെക്കാള്‍ ഈ വിഷയം കൂടുതല്‍ ഉള്ളത് .
ശങ്കരാചാര്യര്‍ മലയാളി ആയത് കൊണ്ടാകും അദ്വൈതം നമ്മള്‍ അധികം കേട്ടിട്ടുള്ളത് ,സര്പ്പണ –രെന്‍ജൂ ന്യായം തര്ക്ക ശാസ്ത്രത്തില്‍ ഉള്ളതാണ് .രാത്രിയില്‍ വഴിയില്‍ കയര്‍ കിടക്കുന്നത് കണ്ടു പാമ്പാണെന്ന് ധരിച്ചു പേടിക്കുക .വല്ലപ്പോഴും ഉണ്ടാകുന്ന അനുഭവം .എപ്പോഴും ആരും കയര്‍ കണ്ടു പേടിക്കില്ലല്ലോ .പക്ഷെ അദ്വൈത ചര്ച്ചധകളില്‍ മുഴുവന്‍ ഇതിങ്ങനെ ചര്വിാത ചര്വ്ണം ചെയ്യും !
"ബ്രഹ്മ സത്യം ജഗന്മിഥ്യാ "ഇതാണ് നമ്മുടെ അദ്വൈത ചര്ച്ച്യിലെ മറ്റൊരു പ്രമാണി!എന്തൂട്ട് ബ്രഹ്മം ജഗത്ത് (പ്രപഞ്ചം) മിഥ്യ എന്നോ എന്ന മട്ടില്‍ അദ്വൈത വിമര്ശധനം നടത്തുന്ന വേറൊരു കൂട്ടര്‍ !
ഘടകുഡ്യാദികം സർവം മൃത്തികാമാത്രമേവ ച
തദ്വദ്ബ്രഹ്മ ജഗത്സർവമിതി വേദാന്തഡിണ്ഡിമഃ
ബ്രഹ്മ സത്യം ജഗന്മിഥ്യാ ജീവോ ബ്രഹ്മൈവ നാപരഃ
അനേന വേദ്യം സച്ഛാസ്ത്രമിതി വേദാന്തഡിണ്ഡിമഃ - ശ്രീശങ്കരന്റെ.ബ്രഹ്മജ്ഞാനാവലി യില്‍ ആണ് ശ്ലോകംകണ്ടിട്ടുള്ളത്..അറിയുന്ന സംസ്കൃതം വച്ചും ഇതിന്റെഅര്ത്ഥംന അത്രമനസിലായിട്ടില്ല. എങ്കിലും മനസിലായിടത്തോളം പറയാന്‍ പേജുകള്‍ വേണം !മനസിലാകണമെങ്കില്‍ ഫിലോസഫി ബേസിക് അറിയണം ,മനസും വേണം സംസ്കൃതവും അറിയണം !അദ്വൈതം പഠിക്കാന്‍ അത്രയും മതി പക്ഷെ വിശകലനം ചെയ്തു പഠിക്കാന്‍ ഈ പത്തു ശാഖകളും പഠിക്കണം .
ഇതില്ലാതെ അദ്വൈതാ ശ്രമത്തില്‍ നിന്ന് ഒരു സ്വാമിയുമായി മൈക്ക് വച്ച് തര്ക്കിതക്കാന്‍ നാക്കിനല്പം നീളവും തൊലിക്കട്ടിയും മതി !ഘോഷം കാണാന്‍ ഉള്ള മനസുണ്ടെങ്കില്‍ (ഫ്രീ ടൈമും )സഭാവാസി ആകാനും പറ്റും !
ഒരാളുടെ വേദാന്ത വ്യാഖ്യാനം ആണ് അദ്വൈതം .അത് ശാസ്ത്രീയമോ എന്ന് ചോദിക്കുന്നതും എം ടി യുടെ രണ്ടാമൂഴം ശാസ്ത്രീയമോ എന്ന് ചോദിക്കുന്നതും ഒരുപോലെ ആണ് !
1960.ഫെബ്രുവരി അന്നും കുംഭമാസം ആണ് .അരുക്കുറ്റി യില്‍ പട്ടേല്‍ ബസ് വന്നു തിരിച്ചു നിര്‍ത്തുമ്പോള്‍ സമയം സന്ധ്യ യാകുന്നു .പൂച്ചാക്കല്‍ നിന്ന് വല്ലപ്പോഴും ആണ് അരൂര്‍ അമ്മയുടെ വീട്ടിലേക്കു വരുന്നത് !ഞാനും ചേട്ടന്‍ രമേശനും !!ബസിറങ്ങുന്ന വരെ തന്റെ വള്ളത്തിലേക്ക്‌ കഷണിച്ചു കൊണ്ട് വള്ളക്കാര്‍ കൂടെ നടക്കുന്നുണ്ട് !
വള്ളത്തില്‍ നിന്ന് ഇറങ്ങും മുന്‍പേ തപ്പടിക്കുന്ന ശബ്ദം കേള്‍ക്കാന്‍ തുടങ്ങി .
'നാളെ വട്ടക്കേരില്‍ തടി തുള്ളല്‍"യാത്രക്കാരില്‍ ആരോ പറഞ്ഞത് ഇന്നും ചെവിയില്‍ ഉണ്ട് ! വട്ടക്കേരി, ചെമ്മനാ കരി ഒക്കെ പോലെ വേറെ ഏതോ സ്ഥലമാണ്‌ എന്നാണ് ധരിച്ചത് .വള്ളമിറങ്ങി ഇടവഴിയിലൂടെ നടക്കുമ്പോള്‍ കണ്ട കാഴ്ച !! തീക്കുണഡ ങ്ങള്‍ അവിടെയും ഇവിടെയും ,അതിനു ചുറ്റും നിന്ന് തപ്പടിച്ചു തുള്ളുന്ന നിഴലുകള്‍!തപ്പിനെല്ലാം ഒരേ താളം!വീട്ടിലെത്തുമ്പോള്‍ അവിടെയും കരിയില കൂട്ടി തടി ചുട്ടിട്ടിട്ടുണ്ട്.തപ്പില്ലാ ത്തത് കൊണ്ടാവും കുപ്പ പുകയുന്നുണ്ട് ! ഇന്നിപ്പോള്‍ തപ്പുകള്‍ അപ്രത്യക്ഷമായി ,ചെവി പൊളിക്കുന്ന ഡ്രമ്മുകളാണ് .തടി കാണാന്‍ പോയാല്‍ കൂടെ തുള്ളാന്‍ കഴിയുന്നില്ല വയസായി ട്ടാണോ അതോ വാദ്യം മാറിയിട്ടാണോ?
കള്ള് കുടിയും തുള്ളലും പക തീര്‍ക്കാന്‍ ചെറിയ തല്ലും ഒക്കെയായി കഴിഞ്ഞു പോന്ന വട്ടക്കേരി തടി തുള്ളല്‍ അന്‍പത്താറ് കൊല്ലം കൊണ്ട് മാറിയില്ലെങ്കി ലല്ലേ അത്ഭുതപ്പെ ടെണ്ട കാര്യമുള്ളൂ ?
നുണ പറഞ്ഞാല്‍ കാക്ക കൊത്തും (ചൂട്ട് ബോലേ കവ്വാ കാട്ടേ-)എന്നൊരു പാട്ട് ഉണ്ടല്ലോ ?
ഹെൻറി മില്ലർ, ഡി.എം. തോമസ്‌, നിക്കോസ് കസാന്ദ്‌സാക്കീസ് എന്നിവരുടെ എഴുത്തുകളൊന്നും ഇവരാരും വായിച്ചിട്ടില്ല. രതിയുടെ പ്രായോഗികതലം ഇങ്ങനെയൊക്കെ ആണെങ്കിലും മലയാളിക്ക് അങ്ങനെ എഴുതാൻ കഴിയില്ല. അല്ലെങ്കിൽ ധൈര്യമില്ല.-കാകന്‍ പറയുന്നു
" സ്ത്രിയുടെ ശരീരം ഇരുണ്ടതും ഭയാനകമായ നിഗഢതയുമാണ്. അവളുടെ മയമുള്ള തുടകൾക്കിടയിൽ ഒരു നീർച്ചുഴി ചുഴറ്റികൊണ്ടിരിക്കുന്നു. രണ്ടു പ്രവാഹങ്ങൾ അവിടെ പൊട്ടിതകരുന്നു " എന്ന് എഴുതിയത് മഹാനായ ഗ്രീക്ക് എഴുത്തുകാരൻ കസാന്ദ്‌സാക്കീസ് ആണ്. മലയാളിക്ക് എന്നാൽ ഇങ്ങനെ എഴുതാൻ കഴിയില്ല
പക്ഷെ മലയാളി ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ ?

“ആറ്റില്‍ കിടന്നു ചില കന്യകമാര്‍ കുളിച്ചു
നീന്തിന്റ നേരമൊരു നീരദലോചനായാ
കാണാമിരണ്ടു തുടതന്‍ നടുക്കൊട്ടി
ന്ദീരവത്തിനിതള ല്ലൊരു മീനുമല്ല
“മലയാളത്തിലെ ഏറ്റവും പഴയ വ്യാകരണ ഗ്രന്ഥമായ “ലീലാ തിലക”ത്തില്‍കണ്ട പദ്യമാണ് !എന്താണാവോ രണ്ടു തുടകളുടെ നടുക്ക് കണ്ടത് !
കുളുര്‍ മുലകളുരുണ്ടില്ല,നീ തിരണ്ടില്ല
തിനുമുന്പനംഗനായിരം വില്ലോടിഞ്ഞു !
അപ്പോള്‍ നീ വലുതായിക്കഴിഞ്ഞാല്‍ എന്താ കഥ എന്നാണ് ബാക്കി !വെണ്മണി യുടെ തുടങ്ങി സംഭോഗ ശ്രിംഗാര ശ്ലോകങ്ങളുടെ കുത്തൊഴുക്കാണ് മലയാള സാഹിത്യത്തില്‍ !എം എ ക്ക് പഠിക്കുന്ന കാലത്ത് വായെടുത്താല്തെകറി യെപറയു വഷളന്‍ എന്ന് കേട്ട് മടുത്തിട്ടുണ്ട് !മതിയോ നിനക്ക് ,അവളതി രസികത്തി എന്നെ മേലെ കിടത്തി തുടങ്ങി രതി സാഹിത്യത്തിലും ജീവിതത്തിലും ഒരു പോലെ സജീവമാണ് കേരളത്തില്‍ !മല്ലു സെക്സ് അതി പ്രസിദ്ധം !നാലപ്പാടന്റെ രതി സാമ്രാജ്യം ,പമ്മന്‍ തുടങ്ങിയവരുടെ നോവലുകള്‍ ,മലയാള മഞ്ഞ പുസ്തകങ്ങള്‍ പോലും ജീവിത ഗന്ധിയായ സാഹിത്യമാണ് !
ജയദേവന്റെ “ഗീതഗോവിന്ദം “ രതിസാഹിത്യം ആകുമ്പോള്‍ തന്നെ ഉദാത്ത സാഹിത്യ മൂല്യങ്ങളും നിറഞ്ഞതാണ്‌
കൃതപരിരംഭണചുംബനയാ പരിരഭ്യകൃതാധരപാനം
അലസനിമീലിതലോചനയാ പുളകാവലിലളിതകപോലം
ഇത്ര നല്ല ചുംബനം വേറെ എവിടെ ഉണ്ട് ?ഭരണി പ്പാട്ടും പൂരപ്പാട്ടും അസാധാരണ സാഹിത്യ വാസനയും അറിവും ഉള്ളവര്ക്ക്സ മാത്രമേ രചിക്കാന്‍ കഴിയു .നമ്മുടെ വിപ്രലംഭ ശ്രിംഗാര കവിതകള്‍ ആകട്ടെ അസാധ്യ സാഹിത്യാനുഭവം ആണ് !കാകന്‍ പറഞ്ഞ ഉടനെ എഴുതുന്നത്‌ കൊണ്ട് ഓര്മതയില്‍ വരുന്ന ഉദാഹരണങ്ങള്‍ മാത്രമേ പറയുന്നുള്ളൂ !പറയുന്നത് കാകന്റെ അഭിപ്രായത്തോട് യോജിപ്പില്ല എന്നാണ് !മലയാള സാഹിത്യ പഠനം ഉപരിപ്ലവമാ യിട്ടാണ് നടക്കുന്നതെങ്കില്‍ ഇതൊന്നും കാണാതെ പോകാം .അക്ഷര ശ്ലോകം തയ്യാറെടുക്കുമ്പോള്‍ നൂറു രതി ശ്ലോകങ്ങള്‍ കാണാതെ ശീലിക്കുമായിരുന്നു .
സായിപ്പന്മാരെക്കാള്‍ നന്നായി സംഭോഗത്തിന്റെ ഗുണങ്ങള്‍ പറയുന്ന ധാരാളം നാടന്‍ ചൊല്ലുകള്‍ ഉണ്ട് !ആദി പാപത്തെ പറ്റി വേവലാതി ഉള്ള ക്രിസ്ത്യന്‍ സമൂഹത്തിലല്ലാതെ ഒരിടത്തും മലയാളി രതിക്ക് നേരെ മുഖം തിരിക്കാറില്ല .ഈ കാക ദര്ശഖനം ഭാഗികം മാത്ര
പട്ട്യാല ഹൌസ് ഞാനും ഒരിക്ക ല്‍ പോയിട്ടുണ്ട്!മുപ്പത്താറു കൊല്ലംമുന്പ് 1980- ല്‍!യുഎന്‍ഐ ക്യാന്റീന്‍ ഭക്ഷണം,വിബിപട്ടേല്‍ ഹൌസില്‍ താമസം എന്ന പദ്ധതി ഇട്ടാണ് ഡല്‍ഹി യാത്ര! നിസമുദ്ദിന്‍ ഇറങ്ങി സര്‍ദാര്‍ജി ഓടിക്കുന്ന ഒരു "ഫട്ഫട്"!അതില്‍കയറി പറഞ്ഞു "പട്ടേല്‍ ഹൌസ്! സര്‍ദാര്‍ജി തിരിച്ചുചോദിച്ചു" പട്ട്യാല ഹൌസ്?തലകുലുക്കുമ്പോള്‍ഓര്‍ത്തു"സര്‍ദാര്‍ജിക്ക് പട്ടേല്‍ എന്ന്പറയാന്‍ അറിയില്ല! നഗരം കണ്ടു സവാരി തീര്‍ന്നു നോക്കുമ്പോള്‍ സ്ഥലം പട്ട്യാല ഹൌസ്!!വിബിപട്ടേല്‍ ഹൌസില്‍ ,റാഫി മാര്‍ഗ് എന്നൊക്കെ പറഞ്ഞു തിരിച്ചു ഓടുമ്പോള്‍ഓര്‍ത്തു,പത്തു രൂപ പോകും!പക്ഷെ അതിനുള്ള ഡല്‍ഹി കാഴ്ച കണ്ടു എന്ന്സമാധാനം!

രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി കനയ്യ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് രണ്ട് വരെ നീട്ടി. കോടതിയില്‍ ആക്രമിക്കപ്പെട്ട കനയ്യയുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളണമെന്നും ഡല്‍ഹി പോലീസിനോട് പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. പട്യാല ഹൗസ് കോടതിയില്‍ അഴിഞ്ഞാട്ടം നടത്തിയ അഭിഭാഷകര്‍ക്കെതിരെ ഉടനടി നടപടിയെടുക്കാന്‍ ഡല്‍ഹി പോലീസിനോട് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഡല്‍ഹി പോലീസ് കമ്മീഷണറുമായി നേരിട്ടു സംസാരിച്ചു.
അക്രമികളോട് മുഖം നോക്കാതെ നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ദേശദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്ന അവസരത്തിലാണ് ഒരു സംഘം അഭിഭാഷകര്‍ കോടതി വളപ്പില്‍ അക്രമം അഴിച്ചുവിട്ടത്. ദേശീയ പതാകയുമേന്തിയായിരുന്നു ഇവരുടെ അക്രമം. അക്രമത്തെ തുടര്‍ന്ന് പട്യാല ഹൗസ് കോടതിയിലെ നടപടികള്‍ ഉടന്‍ അവസാനിപ്പിച്ച് കോടതി വളപ്പ് ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
ആദ്യം കോടതി വളപ്പിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു ആക്രമണം. പിന്നീട് കനയ്യകുമാറിനെ കോടതിയിലെത്തിച്ചപ്പോള്‍ പോലീസ് നോക്കി നില്‍ക്കെ അദ്ദേഹത്തെ മര്‍ദിക്കുകയും വലിച്ചിഴച്ച് നിലത്തിട്ടു ചവിട്ടുകയും ചെയ്തു. കോടതി വളപ്പിന് പുറത്തു നിന്നിരുന്ന മാധ്യമപ്രവര്‍ത്തകരെയും ഇവര്‍ വെറുതെവിട്ടില്ല. പുറത്ത് നിര്‍ത്തിയിട്ടിരുന്ന മാധ്യമ വാഹനങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കല്ലു വലിച്ചെറിഞ്ഞു. കോടതി വളപ്പിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും അവരുടെ ക്യമാറകള്‍ തകര്‍ക്കുകയും ചെയ്തു.
പോലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് സംഭവത്തില്‍ സുപ്രീം കോടതി ഇടപെട്ടത്. സീനിയര്‍ അഭിഭാഷകരുടെ ഒരു സംഘത്തെ സുപ്രീം കോടതി പട്യാല ഹൗസ് കോടതിയിലേക്ക് അയച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ അഭിഭാഷക സംഘത്തെയും കനത്ത മുദ്രാവാക്യം വിളികളോടെയാണ് അക്രമികളായ അഭിഭാഷകര്‍ നേരിട്ടത്. സംഘത്തിലുണ്ടായിരുന്ന അഭിഭാഷകനായ കപില്‍ സിബലിനെതിരെ ഉച്ചത്തില്‍ മുദ്രാവാക്ക്യം വിളികളുയര്‍ന്നു. കനയ്യ കുമാറിനെ കോടതിയില്‍ എത്തിക്കുമ്പോള്‍ കനത്ത സുരക്ഷാ പ്രശ്‌നങ്ങളുണ്ടാവുമെന്ന് നേരത്തെ അറിയുമായിരുന്നെങ്കിലും കേവലം അഞ്ച് പോലീസുകാര്‍ മാത്രമാണ് കനയ്യ കുമാറിനൊപ്പമുണ്ടായിരുന്നത്.
Devanand Narayanapillai
25 January 2015 ·
കേരള രാഷ്ട്രീയവും -ഒരു ചെസ് കളി യും
വല്ലപ്പോഴുമേ വല്യേട്ടനെ ചെസ് കളിക്കാൻ കിട്ടുകയുള്ളൂ .കളിക്കിടയിൽ തോറ്റു കഴിഞ്ഞാൽ ഫ്രീ ആയി ഒരു രാഷ്ട്രീയ വിശകലനം എന്നുമുള്ള താണ് !
അടുത്ത ഇലക്ഷനിൽ ബി ജെ പി അക്കൌണ്ട് തുറക്കുമോ ?വല്യേട്ടൻ ഏതാ പാർട്ടി എന്നറിയില്ല അതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല
ബി ജെ പി ,പഴയ എസ ആർ പി ക്ക് പകരം എസ്സ് എൻ ഡി പി ,കേരള കൊണ്ഗ്രെസ്സ് പി സി തോമസിന്പകരം കേരള കൊണ്ഗ്രെസ്സ് മാണി , എൻ എസ്സ് എസ്സ് ,കെ പി ഏം എസ്സ് അല്ലെങ്കിൽ ഒരു പിന്നോക്ക സമുദായ മുന്നണി -ഇതാണ് അടുത്ത ഇലക്ഷനിൽ കേരളത്തിൽ വിഭാവനം ചെയ്യുന്ന എൻ ഡി എ !
ജോസ് കെ മാണി ക്കൊരു മന്ത്രി സ്ഥാനം കേന്ദ്രത്തിൽ ,ശ്രീനാരായണ യുണി വെർസിറ്റി ,അയ്യൻ‌കാളി യുടെ പേരിൽ കേന്ദ്ര സർവകലാശാല -ഇത്രയും ആണ് പ്ലാൻ ! പരസ്യമായ രഹസ്യം !!
മാണി മുഖ്യമന്ത്രിയായി ഇടതുമുന്നണിയിൽ വരിക!ഈ എൽ ഡി എഫ് തന്ത്രം ആയിരുന്നു മാണിയെ ഒരു നിമിഷം തടഞ്ഞു നിർത്തിയത് ജോസിന്റെ സ്റേറ്റ് മന്ത്രിസ്ഥാനത്തെക്കാൾ വലുതാണല്ലോ മുഖ്യമന്ത്രി !
യു ഡി എഫിൽ നിന്ന് പോയാൽ ഗ്ലാമർ പോയ മാണി പോകട്ടെ ,എടുക്കുന്നവർ നാറട്ടെ എന്നാണ് മറുതന്ത്രം അതാണ് .ബാർ കോഴ !ഞാൻ തലകുലുക്കി അതാരുടെ ബുദ്ധി ?എന്റെ ചോദ്യം കേട്ടതായി ഭാവിച്ചില്ല
മാ ണിയെ നോട്ടമിട്ടവർ തന്നെ മാണിക്കെതിരെ ഹർത്താൽ നടത്തുന്നു !
ബി ജെ പി ഹർത്താലിന് വേറെ ഒരു തിരിവ് വന്നാലോ എന്നാണ് ഇപ്പോൾ പേടി !സമരം നീണ്ടു ബാർ കോഴ സി ബി ഐ അന്വേഷിക്കുകയും അതിന്റെ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന വെളിവാക്കി മാണിയെ വിശുദ്ധ നാക്കുക യും ചെയ്യുക !അങ്ങിനെ വന്നാൽ ചതിക്കാൻ ശ്രമിച്ചവരെ തള്ളി പറഞ്ഞു ബി ജെ പി മുന്നണിയിൽ കേരള കൊണ്ഗ്രെസ്സ് ചേരുന്നു ,കേരളത്തിനു ഒരു കേന്ദ്രമന്ത്രി കിട്ടുന്നു !
രാഷ്ട്രീയം ആലോചനാ മൃതം ആകുന്നതു ഇത്തരം വിശകലനം കേൾക്കുമ്പോൾ ആണ് !
22 people reached
കഴിഞ്ഞ വര്‍ഷം ഇട്ട പോസ്റ്റ്‌ ആണ്