Wednesday, March 2, 2016

നുണ പറഞ്ഞാല്‍ കാക്ക കൊത്തും (ചൂട്ട് ബോലേ കവ്വാ കാട്ടേ-)എന്നൊരു പാട്ട് ഉണ്ടല്ലോ ?
ഹെൻറി മില്ലർ, ഡി.എം. തോമസ്‌, നിക്കോസ് കസാന്ദ്‌സാക്കീസ് എന്നിവരുടെ എഴുത്തുകളൊന്നും ഇവരാരും വായിച്ചിട്ടില്ല. രതിയുടെ പ്രായോഗികതലം ഇങ്ങനെയൊക്കെ ആണെങ്കിലും മലയാളിക്ക് അങ്ങനെ എഴുതാൻ കഴിയില്ല. അല്ലെങ്കിൽ ധൈര്യമില്ല.-കാകന്‍ പറയുന്നു
" സ്ത്രിയുടെ ശരീരം ഇരുണ്ടതും ഭയാനകമായ നിഗഢതയുമാണ്. അവളുടെ മയമുള്ള തുടകൾക്കിടയിൽ ഒരു നീർച്ചുഴി ചുഴറ്റികൊണ്ടിരിക്കുന്നു. രണ്ടു പ്രവാഹങ്ങൾ അവിടെ പൊട്ടിതകരുന്നു " എന്ന് എഴുതിയത് മഹാനായ ഗ്രീക്ക് എഴുത്തുകാരൻ കസാന്ദ്‌സാക്കീസ് ആണ്. മലയാളിക്ക് എന്നാൽ ഇങ്ങനെ എഴുതാൻ കഴിയില്ല
പക്ഷെ മലയാളി ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ ?

“ആറ്റില്‍ കിടന്നു ചില കന്യകമാര്‍ കുളിച്ചു
നീന്തിന്റ നേരമൊരു നീരദലോചനായാ
കാണാമിരണ്ടു തുടതന്‍ നടുക്കൊട്ടി
ന്ദീരവത്തിനിതള ല്ലൊരു മീനുമല്ല
“മലയാളത്തിലെ ഏറ്റവും പഴയ വ്യാകരണ ഗ്രന്ഥമായ “ലീലാ തിലക”ത്തില്‍കണ്ട പദ്യമാണ് !എന്താണാവോ രണ്ടു തുടകളുടെ നടുക്ക് കണ്ടത് !
കുളുര്‍ മുലകളുരുണ്ടില്ല,നീ തിരണ്ടില്ല
തിനുമുന്പനംഗനായിരം വില്ലോടിഞ്ഞു !
അപ്പോള്‍ നീ വലുതായിക്കഴിഞ്ഞാല്‍ എന്താ കഥ എന്നാണ് ബാക്കി !വെണ്മണി യുടെ തുടങ്ങി സംഭോഗ ശ്രിംഗാര ശ്ലോകങ്ങളുടെ കുത്തൊഴുക്കാണ് മലയാള സാഹിത്യത്തില്‍ !എം എ ക്ക് പഠിക്കുന്ന കാലത്ത് വായെടുത്താല്തെകറി യെപറയു വഷളന്‍ എന്ന് കേട്ട് മടുത്തിട്ടുണ്ട് !മതിയോ നിനക്ക് ,അവളതി രസികത്തി എന്നെ മേലെ കിടത്തി തുടങ്ങി രതി സാഹിത്യത്തിലും ജീവിതത്തിലും ഒരു പോലെ സജീവമാണ് കേരളത്തില്‍ !മല്ലു സെക്സ് അതി പ്രസിദ്ധം !നാലപ്പാടന്റെ രതി സാമ്രാജ്യം ,പമ്മന്‍ തുടങ്ങിയവരുടെ നോവലുകള്‍ ,മലയാള മഞ്ഞ പുസ്തകങ്ങള്‍ പോലും ജീവിത ഗന്ധിയായ സാഹിത്യമാണ് !
ജയദേവന്റെ “ഗീതഗോവിന്ദം “ രതിസാഹിത്യം ആകുമ്പോള്‍ തന്നെ ഉദാത്ത സാഹിത്യ മൂല്യങ്ങളും നിറഞ്ഞതാണ്‌
കൃതപരിരംഭണചുംബനയാ പരിരഭ്യകൃതാധരപാനം
അലസനിമീലിതലോചനയാ പുളകാവലിലളിതകപോലം
ഇത്ര നല്ല ചുംബനം വേറെ എവിടെ ഉണ്ട് ?ഭരണി പ്പാട്ടും പൂരപ്പാട്ടും അസാധാരണ സാഹിത്യ വാസനയും അറിവും ഉള്ളവര്ക്ക്സ മാത്രമേ രചിക്കാന്‍ കഴിയു .നമ്മുടെ വിപ്രലംഭ ശ്രിംഗാര കവിതകള്‍ ആകട്ടെ അസാധ്യ സാഹിത്യാനുഭവം ആണ് !കാകന്‍ പറഞ്ഞ ഉടനെ എഴുതുന്നത്‌ കൊണ്ട് ഓര്മതയില്‍ വരുന്ന ഉദാഹരണങ്ങള്‍ മാത്രമേ പറയുന്നുള്ളൂ !പറയുന്നത് കാകന്റെ അഭിപ്രായത്തോട് യോജിപ്പില്ല എന്നാണ് !മലയാള സാഹിത്യ പഠനം ഉപരിപ്ലവമാ യിട്ടാണ് നടക്കുന്നതെങ്കില്‍ ഇതൊന്നും കാണാതെ പോകാം .അക്ഷര ശ്ലോകം തയ്യാറെടുക്കുമ്പോള്‍ നൂറു രതി ശ്ലോകങ്ങള്‍ കാണാതെ ശീലിക്കുമായിരുന്നു .
സായിപ്പന്മാരെക്കാള്‍ നന്നായി സംഭോഗത്തിന്റെ ഗുണങ്ങള്‍ പറയുന്ന ധാരാളം നാടന്‍ ചൊല്ലുകള്‍ ഉണ്ട് !ആദി പാപത്തെ പറ്റി വേവലാതി ഉള്ള ക്രിസ്ത്യന്‍ സമൂഹത്തിലല്ലാതെ ഒരിടത്തും മലയാളി രതിക്ക് നേരെ മുഖം തിരിക്കാറില്ല .ഈ കാക ദര്ശഖനം ഭാഗികം മാത്ര

No comments:

Post a Comment