Monday, May 20, 2013

ബ്ലോഗിൽ എഴുതിയിട്ട് കുറെ ആയി !ഫെസ് ബുക്കിൽ കിടക്കുന്ന കുറെ കുറിപ്പുകൾ എവിടെ എങ്കിലും സൂക്ഷിക്കണം എന്ന് പറഞ്ഞത് ഷാജി ആണ് ,എന്നാൽ എല്ലാം ബ്ലോഗിൽ  ഇടാം  എന്ന് തീരുമാനിച്ചു .നോക്കുമ്പോൾ വേറെ രണ്ടു ബ്ലോഗുകൾ  കൂടി അനാഥ മായി കിടപ്പുണ്ട് .ഒരെണ്ണം നില്ക്കട്ടെ എന്ന് തീരുമാനിക്കുന്നു
ഒരേ കാര്യം പല ആളുകൾ പല തരത്തിലാണ് മനസിലാക്കുന്നത്‌ ,പിന്നെ വസ്തു നിഷ്ഠ സത്യം എങ്ങിനെ ശരിയാകും !ഞങ്ങൾ ഇത് പറഞ്ഞിരിക്കുമ്പോളാണ് എൽസമ്മ മിസ്‌ വിളിക്കുന്നത്‌ !"ഇടപ്പള്ളി പള്ളിയിൽ നിന്നാണ് ,സ്റ്റിക്കർ വാങ്ങുന്ന കാര്യം പറയുകയാണ് "ഗീത പറഞ്ഞു . പെട്ടെന്ന് എനിക്ക് ഒരു പഴയ കഥ ഓര്മ വന്നു .ഞങ്ങൾ (ഞാൻ ,ഗീത ,മകൻ ,എൽസമ്മ ,മകൻ മിലൻ )ഇടപ്പള്ളി പള്ളിയിൽ നില്ക്കുന്നു .ഭിത്തിയിൽ കുതിര പുറത്തിരുന്നു പിശാചിനെ കുന്തം കൊണ്ട് കുത്തുന്ന സെന്റ്‌ ജോര്ജിന്റെ രൂപം !എൽസമ്മ മിസ്‌ മിലനോട് പറഞ്ഞു "ദാ മോനെ ,പുണ്യാളൻ !തോഴുതോ !"മിലൻ നിർദ്ദോഷമായി ചോദിച്ചു "ആരാ അമ്മെ പുണ്യാളന്റെ പുറത്തു കുന്തവും പിടിച്ചിരിക്കുന്നത് "ഞങ്ങളുടെ ചിരി കേട്ടപ്പോളാണ് എന്റെ മകൻ ചോദിക്കുന്നത് "അയാൾ എന്തിനാ അച്ഛാ ,പുണ്യാളനെ കുന്തം വച്ച് കുത്തുന്നത് ?"!ഭാഗ്യം ഇനി കുന്തം ആണ് പുണ്യാളൻ എന്നാരും പറയാതിരുന്നാൽ മതി !ഫേസ് ബുക്ക് ചർച്ചകൾ നീണ്ടു നീണ്ടു പോകുന്നതിൽ എന്താ അതിശയം !
എഴുപത്തി നാലു റയിൽ വെ സമരം !കോഴിക്കോട് റയിവേ കോളനിയിൽ വെള്ളം ഇല്ല ,പുറത്തു നിന്ന് കൊണ്ടുവരാൻ അനുവദിക്കുന്നില്ല !പോലീസ് ഭീകരത !സമര സഹായ സമിതി പ്രകടനം വച്ചിട്ടുണ്ട് !ഞാനും സൈതും കൂടി കോളനി സന്ദര്ശിച്ചു .സ്ഥിതി കണ്ടിട്ട് വിഷമം !സമരത്തിനു ഐക്യദാർ ഡ്യം പ്രകടിപ്പിക്കുക എന്ന ആഹ്വാനം ഏശിയില്ല നഗരജീവിതം സാധാരണ മട്ടിൽ .പത്തിരുപതു പേര് മാത്രമുള്ള ഒരു പ്രകടനം പാളയ ത്തേ ക്ക് അരികു ചേർന്ന് പോകുന്നു !ചെറുപ്പത്തിന്റെ ആവേശം!! കൊടി കൊണ്ട് പൊതിഞ്ഞ ഇരുമ്പു വടി മൂന്നു ബസുകളുടെ ചില്ലുകൾ റോഡിൽ !അതോടെ ബസുകൾ ഓട്ടം നിർത്തി ഒരു മണിക്കൂറിനുള്ളിൽ കോഴിക്കോട് വിജനമായി !സമര സഹായ സമിതി പ്രകടനംപോലീസ് അടിച്ചു കലക്കി !പ്രകടനം നയിച്ച കേളുവേട്ടൻ ഓടാതെ റോഡിൽ കുത്തിയിരുന്നു .ഇരിക്കുന്ന കേളുവേട്ടന്റെ തല പോലീസ്
ലാത്തിക്ക് തല്ലി പൊട്ടിച്ചു .എൻ ബി എസിന്റെ അകത്തിരുന്നു ഈ മർദനം ,അരങ്ങിൽ? കൈകൊണ്ടുകേളുവേട്ടന്റെ തലയിൽ വീഴുന്ന തല്ലു തടുക്കാൻ നോക്കുന്നത് ഒക്കെ രാജൻ ഫോടോ എടുക്കുന്നത് കണ്ടു ഇരുന്നു .ആ ഫോട്ടോ പിറ്റേന്ന് പത്രത്തിൽ തലക്കെട്ടായിരുന്നു ,പക്ഷെ കേളുവേട്ടനെ ഓർക്കുമ്പോൾ ആ മർദ്ദ നത്തിന്റെ നേർ ക്കാഴ്ച ഇന്നും തെളിയുന്നു
ഏറണാകുളം മഹാരാജാസ് കോളേജിലെ കെ എസ എഫ് ജനറൽ ബോഡി യോഗങ്ങൾ മൂന്നു ദിവസം വരെ തുടര്ന്നതും അതിൽ ഹംഗറി ,ചെക്ക് ,കമ്യുണിസ്റ്റ് പാർടി പിളര്പ്പ് , മാര്ക്സ് സ്ടലിൻ മാവോ ട്രോട്സ്കി ചെ മജുംദാർ അവരുടെ നിലപാടുകൾ ഒക്കെ ദീർ ഘ മായ ചര്ച്ചകൾ ക്കും തർക്കങ്ങൾക്കും വിധേയമായതും എന്ന് പലപ്പോഴും അത്ഭുത പ്പെട്ടിട്ടുണ്ട് !ഹൊസ്റ്റലിലെ മിക്ക മുറികളിലും മാര്ക്സിസ്റ്റു ക്ലാസിക്കുകൾ ,മറ്റു കൃതികൾ ഉണ്ടാവും !ഹൊസ്റ്റലിലെ ടെറസ് രാവേറെ വരെ നീളുന്ന തര്ക്കങ്ങളുടെ വേദി !വെറുതെ പറഞ്ഞാൽ ആര്ക്കും അത് ബോധ്യമാകില്ല !പക്ഷെ കെ എസ എഫ് ജനറൽ ബോഡി യോഗങ്ങളിൽ പങ്കെടുത്തിരുന്നവരുടെ പേരുകൾ പറഞ്ഞാൽ മതി എന്നൊരു സുഹൃത്ത് പറഞ്ഞു !
ഡോ .ടി കെ രാമചന്ദ്രൻ ,എൻ എസ മാധവൻ (നോവലിസ്റ്റ് ),അഷറഫ് പടിയത് ,പവിത്രൻ (സിനിമ സംവിധായകർ )കെ കെ കൊച്ചു (എഴുത്തുകാരൻ )സി കെ ഗുപ്തൻ ,തൃശൂര് മുരളി മാഷ് ,കെ ജി ഭാസ്കരൻ ,കെ കെ വിജയകുമാർ (റി .ചീഫ് സെക്രെടറി )രവി കുറ്റിക്കാട്,എസ ആർ ശക്തിധരൻ (ജേർണലിസ്റ്റ് )ശിഖാമണി ,സദാനന്ദൻ (പ്രോഫസ്സര്മാർ )ഓർത്തെടുത്താൽ ഇനിയും പ്രസിദ്ധർ ഉണ്ടാവും .പിന്നെ ഞങ്ങളെ പ്പോലെ സാധുക്കളും !സച്ചിദാനന്ദൻ (കവി )തലേ കൊല്ലം കഴിഞ്ഞു പോയി !വെറുതെ അല്ല കമ്യുണിസത്തെ പറ്റി ചിലപ്പോൾ ഞാനും ചിലത് പറയുന്നത്
ഒരു ദിവസം ഞാൻ ദിവാ കരൻ പിള്ള യോട് ചോദിച്ചു
പി കൃഷ്ണപിള്ളയെ ആദ്യം കണ്ടതെന്നാ ?ആദ്യം ഒന്ന് പുഞ്ചിരിച്ചു ,എന്തോ ഒര്ത്തപോലെ !!.എന്നിട്ട് പറഞ്ഞു തുടങ്ങി .ഞാൻ ഇന്റർ മീഡി യറ്റ് കഴിഞ്ഞ വെക്കേഷൻ .ചേര്ത്തലയിലെ ചില സഖാക്കളുമായി പരിചയം അല്ലാതെ പാര്ടി ബന്ധമൊന്നുമില്ല (ആള് ചേർത്തലക്കാരൻ ആണ്)
ഒരു ദിവസം സ: പി കെ (എനിക്കത് ആരാണെന്നു മനസിലായില്ല)പറഞ്ഞു കുമാരന്റെ വീട്ടിൽ വൈകിട്ട് ഒന്ന് വരണം ! എന്നെ കണ്ടതും കുമാരൻ ഓടി വന്നു "തമ്പ്രാനു കുടംപുളി വേണോന്നു സഗാവ് പറഞ്ഞു !ഇവിടില്ല എന്റൂടെ വാ വേറെ എടുത്തു തരാം "കുമാരന്റെ പുറകെ ഞാനും നടന്നു .അച്ഛന് മീൻ കറിക്ക് മാങ്ങാ അല്ല കുടംപുളി ആണ് ഇഷ്ടം 'എന്ന് ഞങ്ങളുടെ പുളി വെട്ടിയ പ്പോൾ സന്ദര്ഭ വശാൽ പി കെ യോട് സൂചിപ്പിച്ചു എന്നല്ലാതെ വേണമെന്ന് ഞാൻ പറഞ്ഞിട്ടില്ല
കുമാരൻ എന്നെ കൂട്ടി കാർത്യാ യനി ക്ഷേത്രത്തിന്റെ തെക്കുവശത്തു എത്തി .അവിടെ ഒരാളോട് എന്തോ പറഞ്ഞിട്ട് എന്നെ കൂട്ടി വിട്ടു!! നടന്നു നടന്നു വാര നാട് എത്തുമ്പോൾ നാലാമത്തെ കൂട്ടുകാരൻ മാറി ആരെയും പരിചയമില്ല !പലപ്രാവശ്യം ഞാൻ പുളി ചോദിച്ചിട്ടില്ല ,എനിക്ക് വേണ്ട എന്ന് പറഞ്ഞു തിരികെ നടക്കണം എന്ന് മനസ്സിൽ തോന്നി ,പക്ഷെ കഴിഞ്ഞില്ല
വരനാട്ടു .ഒരു ഇടവഴിയിൽ സ:പി കെ കാത്ത് നില്ക്കുന്നു .ഞങ്ങൾ നടന്നു."പുളി ക്കാര്യം വെറുതെ പറഞ്ഞതാണ്‌ "പി കെ പറഞ്ഞു ! "സ.പി കൃഷ്ണപിള്ളയെ കാണാൻ താല്പര്യം എന്ന് പറഞ്ഞില്ലേ ഇന്ന് കാണാൻ പറ്റും.ഒരു ക്ലാസ് ഉണ്ട് "ഞാൻ വല്ലാതെ എക്സൈറ്റഡായി
ഒരു വീട്ടിൽ കയറി.ഇവിടെ ഇരിക്ക് എന്ന് പറഞ്ഞു പി കെ സ്ഥലം വിട്ടു!! ചാർ ത്തിൽ ഒരു പത്താഴം അതിന്റെ പുറത്തു രണ്ടാളുകൾ എന്തോ സംസാരിച്ചു ഇരിപ്പുണ്ട് .ഒരാൾ മുണ്ട് ,മറ്റെയാൾ കാക്കി നിക്കർ .ഷർട്ടില്ല .കയർ തൊഴിലാളികൾ ആവണം
ഷർട്ടും വെളുത്ത മുണ്ടും ഉടുത്ത എന്നെ അപരിചിതനെ പ്പോലെ നോക്കിയിട്ട് അവർ വര്ത്തമാനം തുടർന്നു !കുറച്ചു കഴിഞ്ഞു കാക്കി നിക്കർ ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക്‌ വന്നു .തുടങ്ങാൻ താമസം ഉണ്ടാകും എന്ന് പറഞ്ഞു കൂട്ടുകാരൻ പോയി !അയാളുമായി കുറെ വിശേഷങ്ങൾ പറഞ്ഞിരുന്നപ്പോൾ കാത്തിരുപ്പിന്റെ മുഷിപ്പ് അറിഞ്ഞില്ല എന്റെ വിശേഷങ്ങൾ മുഴുവൻ ഞാൻ പറഞ്ഞു കോളേജു വിശേഷങ്ങൾ കേട്ട് കാക്കി നിക്കറിന്റെ കണ്ണിൽ ബഹുമാനം വിടരുന്നത് കണ്ടു !ഞാൻ വാചകം മൂടിലായി !"സ.പി കൃഷ്ണപിള്ളയെ അറിയില്ലേ ,സഖാവാണ് ഇന്ന് ക്ലാസ് എടുക്കുന്നത് "അത് കേട്ട് കാക്കി നിക്കർ എന്നോട് ചോദിച്ചു "ഈ കൃഷ്ണ പിള്ളേ അറിയുമോ ".ഞാൻഅധികം ഒന്നും ആലോചിച്ചില്ല ഉടൻ മറുപടി പറഞ്ഞു ."തമ്മിൽ അറിയാം രണ്ടു മൂന്നു ക്ലാസുകൾ കേട്ടിട്ടുണ്ട് "ഉടൻ ഓർത്തു നുണ പറയണ്ടായിരുന്നു ,പി കൃഷ്ണപിള്ള വരുമ്പോൾ ഇയാളും ഉണ്ടാകുമല്ലോ ?എവിടുന്നു എന്നറിയില്ല ,പെട്ടെന്ന് എഴെട്ടാ ളുകൾ ആ ചാർ ത്തിൽ എത്തി .പി കെ ഉണ്ട് ,നേരത്തെ പുറത്തു പോയ മുണ്ടുടുത്ത ആളുണ്ട് !"കമ്യു .പാർട്ടിയുടെ സംസ്ഥാന സിക്രറ്റരി സഖാവ് .പി കൃഷ്ണപിള്ള നിങ്ങളോട് സംസാരിക്കും .കഥാനായകനെ കാണാൻ ആകാംഷയോടെ ഞാൻ പുറത്തേക്ക് നോക്കി .ആരും വരുന്നില്ല !ഉടനെ നമ്മുടെ കാക്കി നിക്കർ,ഒരു ഷർട്ട്‌ കൂടി ഇട്ടിരിക്കുന്നു , എഴുന്നേറ്റു സംസാരിക്കുന്നു ."ഞാൻ പി കൃഷ്ണപിള്ള ..."എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു .പക്ഷെ ഞാൻ പറഞ്ഞ നുണ ,വീമ്പ് ഒന്നും ശ്രദ്ധിച്ചതായി ഭാവിച്ചില്ല .അങ്ങിനെ ആണ് ഞാൻ സഖാവിനെ ആദ്യം കാണുന്നത് .പി ന്നെ ഞാൻ അത് പോലെ ഇന്ന് വരെ നുണ അറിഞ്ഞു കൊണ്ട് പറഞ്ഞിട്ടില്ല !പാഠം ഞാൻ പഠിച്ചതാണോ ,എന്നെ പഠിപ്പിച്ചതാണോ !!
ദിവാകരൻ പിള്ള ഏറണാകുളം ദേശാഭിമാനി ബുക്ക് സ്ടാൾ മാനേജർ ,തിരുവനന്തപുരത്തു ചിന്തയിൽ ഒക്കെ മരിക്കും വരെ ഉണ്ടായിരുന്നു ഞാൻ അറിയുന്നത് ഭുസമരവുമാ യി ബന്ധപ്പെട്ടു ഒരു കേസിൽ ഒളിവിൽ കഴിയുമ്പോഴാണ് !എഴുപത്തി എട്ടിൽ !പണ്ടത്തെ കമ്യുനിസ്റ്റുകൾ ,നക്സലുകൾ അല്ലാതെ വേറെ ആരും ഒളിവിൽ കഴിയില്ല എന്ന ധാരണ തിരുത്തപ്പെട്ടു !നാല്പത്തി അഞ്ചിൽ ഡിഗ്രി എടുത്തു ,പക്ഷെ ജോലിക്ക് പോയില്ല .ഫുൾ റ്റൈം കമ്യുണിസ്റ്റ് .ഒരുമാസം ഒളിവ് കഴിഞ്ഞു പിടി കൊടുത്ത് ആറുമാസം വിയ്യൂര് ജയിലിലേക്ക് താമസം മാറ്റി !ഈ ഒരു മാസം ഏതാണ്ട് എല്ലാ ദിവസവും ഞങ്ങൾ സംസാരിച്ചിരുന്നു .ഒത്തിരി അനുഭവങ്ങൾ ,കഥകൾ !ജയിൽ കഴിഞ്ഞു വന്നപ്പോൾ വീട്ടില് പോയി കണ്ടു അപ്പോൾ ആദ്യം തന്നെ പഴയ പെട്ടി തുറന്നു പാലക്കാട്‌ ആറാം കൊണ്ഗ്രസിന്റെ പേരെഴുതിയ ബാഡ്ജ് ,രേഖകൾ ഒക്കെ എന്നെ കാണിച്ചു!മുൻപ്
സംസാരത്തിനിടയിൽ പാലക്കാട്‌ കൊണ്ഗ്രസിൽ പ്രതി നിധി ആണെന്ന് പറഞ്ഞപ്പോൾ എന്റെ ഭാവം അവിശ്വാസത്തിന്റെ ആയിരുന്നിരിക്കണം !സി പി എം പ്രകടനങ്ങളിൽ അദ്ദേഹം പങ്കെടുക്കുന്നത് ഭാര്യയും മക്കളുംസഹിതം ആയിരുന്നു .പി കൃഷ്ണപിള്ള ,അവിരതരകൻ ,ടി വി ഒക്കെ കഥാപാത്രങ്ങൾ ആയ അദ്ദേഹത്തിൻറെ കഥകൾ ഞാൻ പറഞ്ഞില്ലെങ്കിൽ ഒരു പക്ഷെ ആരും ഇനി അറിയാൻ പോകുന്നില്ല !എനിക്കാണെങ്കിൽ കേട്ട കഥകൾ പറയാൻ ഒരു മടി !എന്നാലും കേട്ട കഥകൾ എന്ന നിലയിൽ എഴുതണം
ഒരിക്കൽ തിരുവനന്ത പുരത്തു ചിന്തയിൾ ചെല്ലുമ്പോൾ പിള്ളയും ഇ എമ്മിന്റെ മകൾ രാധയും ആണുള്ളത് !ദിവാകരൻ പിള്ളയോട് രാധക്കുള്ള ബഹുമാനം പ്രകടം ആയിരുന്നു !അത് എന്നോട് വാ ത്സല്യമായി മാറി !കുട്ടി കുട്ടി എന്ന് വിളിക്കു കയും ഭക്ഷണം ചായ ഒക്കെ കഴിച്ചോ എന്ന് ചോദിക്കുകയും ചെയ്തിരുന്ന രാധ !പി ജി വന്നു എന്നെ കണ്ടു സംസാരിക്കുന്നതു കണ്ടതോടെ കുട്ടി വിളി പെട്ടെന്ന് നിന്നു !ഭര്ത്താവ് സി കെ ഗുപ്തൻ ,എന്റെ സുഹൃത്തും കോളേജ് മേറ്റും ആണെന്ന് കൂടി പറഞ്ഞതോടെ രാധയുടെ കണ്ഫ്യുഷൻ മാറി !പക്ഷെ എനിക്ക് ആ വാത്സല്യം വളരെ ഇഷ്ടമായിക്കാണ ണം !ദിവകരൻ പിള്ളയെ പ്പറ്റി ഇന്നെഴുതാൻ വിചാരിച്ചപ്പോൾ 'കുട്ടി കുട്ടി 'എന്ന വിളി ഓര്മ വന്നത് അത് കൊണ്ടാവണം !
അക്കാഡമിക്കുകളുടെ പോയട്രിമാനുഫാക്ചറിങ്ങ് ആണെങ്കിൽ പോലും ഓ എൻ വികവിതകളുടെ സംവേദനശീലത്തിൽനിന്നും ഭിന്നമാണ് എന്ന് പറയുന്നതിന് എന്താ സുരേഷ് കുഴപ്പം! .ആണല്ലോ!! സച്ചി ,കെ ജി എസ ,തുടങ്ങി പല പുതിയ കവിതകളുംആരും പഠന വിധേയം ആക്കിയിട്ടില്ല അത് കൊണ്ട് തന്നെ" മലയാളകാവ്യച്ചരിത്രത്തിൽ ഇവരുടെ ഇടംഎന്നല്ല പലരുടെയും ഇടം " എവിടെയാണ് എന്ന് നമുക്ക് പറയാൻ കഴിയില്ല !ആനകൾ തലയാട്ടും നേര -ത്താളുകൾ തലയാട്ടും നേര -ത്താ ലിൻ ചോട്ടി -ത്താളം മുറുകിയ തായം പകയുടെ താളം "ഈ പൂരച്ചിത്രം മഹാരാജാസ് കോളേജ് മാഗസിനിൽ
വന്ന ഒരു കവിത !ഇത് എഴുതിയ കെ സച്ചിദാനന്ദൻ എന്ന വിദ്യാർത്ഥി കവിതയെ ചിത്രമാക്കുന്ന ജാലക്കാരൻ ,തുടർന്ന് എഴുതിയാൽ ,വലിയ കവി ആകുയുമല്ലോ എന്ന് വിചാരിച്ചിരുന്നു !പിന്നീട് രണ്ടു കൈ കൊണ്ടും പലതും എഴുതി മറ്റു പലരെ ക്കാളും മിടുക്കൻ ആയി എങ്കിലും എന്റെ പ്രതീക്ഷക്കൊത്ത് വളര്ന്നില്ല എന്നത് ശരി !എന്റെ പ്രതീക്ഷയിൽ കാര്യമില്ലല്ലോ ? വീണ്ടും വീണ്ടും വായിച്ചിട്ടുംഎനിക്കൊന്നും വ്യക്തമാവുന്നില്ല എന്ന് പറയാതെ സച്ചിയുടെ ഏതെങ്കിലും പത്തു കവിത പഠിച്ചു ഒന്ന് എഴുത് !നല്ലത് തീയതു എന്നൊക്കെ പറയാൻ കഴിവുള്ളഅര്ഹത യുള്ള ആളാണ് സുരേഷ് .പുകഴ്ത്താനും പൊളിക്കാനും ധാരാളം സാദ്ധ്യതകൾ അവരുടെ കവിതകളില ഉണ്ട് താനും !അതിനു പകരം ആരെങ്കിലുമൊന്ന് വ്യക്തമാക്കിത്തന്നാൽ നന്നായിരുന്നു.എന്ന് പറയുന്ന സുരേഷിനെ തല്ലണം,ചൂരൽ എടുത്തു ചന്തിക്കിട്ട് തന്നെ !!
കാ ത്വം ബാലെ ?കാഞ്ചനമാല
കസ്യാ പുത്രി ?കനകലതായ
കിം തേ ഹസ്തേ ?താലീപത്ര
ക വാ രേഖ ? ക ഖ ഗ ഘ

ഈ ശ്ലോകംഎങ്ങിനെ രചിക്കപ്പെട്ടു എന്ന് കൂടി പറയാമായിരുന്നു എന്നാണ് എന്റെ സുഹൃത്ത് കൊമ്പാൻ കുളം നാരായണൻ ചോദിച്ചത്
എല്ലാവര്ക്കും അറിയുന്ന കഥ എന്നാണ് കരുതിയത്‌ !സമസ്യ പൂരണംഒരു മേധാ കേളി (ബ്രെയിൻ ഗെയിം )ആയിരുന്നു !ഒരു ഭാഗം തരും ബാക്കി വരികൾ എഴുതി പൂർത്തി ആക്കണം.ഏറ്റവും നല്ല പൂരണത്തിനു സമ്മാനം !
ഒരിക്കൽ വിക്രമാദിത്യൻ നല്കിയ ഭാഗം "ക ഖ ഗ ഘ "എന്നായിരുന്നു .ആര്ക്കും പൂരിപ്പിക്കാൻ ആയില്ല !കാളിദാസനും !!ആ വിഷമത്തോടെ കൊട്ടാരത്തിലേക്ക് പോകുമ്പോൾ കാഞ്ചനമാല എന്നൊരു പെണ്‍കുട്ടി കയ്യിൽ എഴുത്തോ ല യുമാ യി എതിരെ വരുന്നു !കുട്ടിയുടെ പ്രസന്ന ഭാവം കണ്ടു കാളിദാസൻ അവളോട്‌ ലോഹ്യം ചോദിച്ചു .
കുട്ടി നീ ആരാ ?കാഞ്ചനമാല!
ആരുടെ മോളാ ?കനകലതയുടെ !!
നിന്റെ കയ്യിലെന്താ ?എഴുത്തോ ല !!!
എന്താ എഴുതിയിരിക്കുന്നത് ?ക ഖ ഗ ഘ!!!!
ഒരു സാദാ വര്ത്തമാനം .അന്നേരം പ്രത്യേകിച്ച് ഒന്നും തോന്നിയില്ല . പക്ഷെ കൊട്ടാരത്തിൽ ചെന്നുകഴിഞ്ഞപ്പോൾ ലോഹ്യം പറച്ചിൽ ഓര്മ വന്നു ഒപ്പം ആര്ക്കും കഴിയില്ല എന്ന് ഉറപ്പിച്ച സമസ്യ മനോഹരമായി പൂരിപ്പിക്കപ്പെട്ടു എന്നും !!. സാഹിത്യ ചരിത്രത്തിലെ ഏറ്റവും മനോഹരമായ സന്ദര്ഭം ,ഇന്ന് കൊമ്പൻ കുളം നാളെ വേറെ ഒരാൾ ,ചോദിച്ചും പറഞ്ഞും തുടര്ന്നും ആസ്വദിച്ചു കൊണ്ടിരിക്കും
സെക്കന്റ് ക്ലാസിൽ ട്രെയിൻ യാത്ര ചെയ്യുന്ന ധാരാളം രാഷ്ട്രീയ നേതാക്കന്മാർ നമുക്കുണ്ട് . എൽ ഡി എഫ് കണ് വീനെർ ആയിരിക്കുമ്പോൾ എം എം ലോറ ന്സു മൊത്ത് ഒന്നിലേറെ തവണ തിരുവനന്തപുരം ഏറണാകുളം യാത്ര ചെയ്തിട്ടുണ്ട് .പക്ഷെ ഈ രണ്ടു അനുഭവം മറക്കാൻ പറ്റില്ല
ഒരിക്കൽ രാത്രി മഴയുള്ള ദിവസം കൊട്ടാരക്കരയിൽ നിന്ന് തല സ്ഥാനത്തേക്ക് ട്രാൻസ്പോർട്ട് ബസിൽ യാത്ര !വെള്ളം അടിച്ചു കയറുന്ന കീറ പടുത . ആളുകൾ വളരെ കുറവ് .സ്സൗകര്യമുlla ഒരു ബസു കിട്ടാതെ പോയതിൽ ആരെയോ കുറ്റം പറഞ്ഞു ഞാൻ ഇരുന്നു . കാരേറ്റ് പാലത്തിനു അടുത്തു ഒരു കടയിൽ ചായക്ക് നിർത്തുമ്പോൾ മഴ തോര്ന്നിരുന്നു .അപ്പോളാണ് എനിക്ക് മുന്പിലെ സീറ്റിൽ ഒരു തോര്ത്ത് കൊണ്ട് തലമൂടി ക്കെട്ടി ഇരുന്ന ആളെ ശ്രദ്ധിക്കുന്നത് ഏതാനും മാസം മുൻപ് കേരള മുഖ്യമന്ത്രി ആയിരുന്നസ: പി കെ വാസുദേവൻ‌ നായർ !"ഒന്ന് തിരുവല്ല പോയിരുന്നു ,ഒരുയോഗം ഉണ്ടായിരുന്നു "ചായ ഓർഡർ ചെയ്യുമ്പോൾ സഖാവ് പറഞ്ഞു 'വിത്തൌട്ട് ". ഓർഡർ ചെയ്തത് ഞാൻ ആണെങ്കിലും കാശു അദ്ദേഹം തന്നെ കൊടുത്തു !കടക്കാരൻ എവിടെയോ കണ്ടു പരിചയം തോന്നുന്നത് കൊണ്ടാവാം സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു . ഒരു മുൻ മുഖ്യമന്ത്രിയെ തന്റെ കൊച്ചു കടയിൽ പ്രതീക്ഷിക്കാത്തത് കൊണ്ട് അയാള്ക്ക് മനസിലയിക്കാണി ല്ല
രാത്രി ഒരു മണി ഏറണാകുളം ഫാസ്ടിനു തമ്പാനൂർ സ്റ്റാൻഡിൽ .ഞാൻ ചെന്നപ്പോഴേ കെ എസ ആർ ടി സി യിലെ ഒരു സഖാവ് ടിക്കറ്റ് കൊണ്ട് തന്നു !. ഏറണാകുളം ഫാ സ്ടിനു കൂപ്പണ്‍ എടുക്കാൻ ക്യു ഒത്തിരി നീണ്ടിരിക്കുന്നു !സഖാക്കൾ ടിക്കറ്റ് എടുത്തു വച്ചത് നന്നായി . ക്യുവിൽ നില്ക്കുന്നവരെ നോക്കി നിൽക്കുമ്പോൾ തലയിൽ ഒരു ഖദർ ഷാൾ ഇട്ടു ജുബ്ബയും മുണ്ടുമായി പ്രായം ചെന്ന ഒരു മെലിഞ്ഞ മനുഷ്യൻ ! നോക്കുമ്പോൾ സഖാവ് :പി കെ ചന്ദ്രാനന്ദൻ !വയലാർ സമര നായകൻ ,മുഖ്യ മന്ത്രി നായനാരുടെ പാര്ട്ടിയുടെ സംസ്ഥാന സെക്രെറ്റെരിയറ്റ് മെമ്പർ !"എന്താ പി കെ സി ക്യുവിൽ " "നമ്മുടെ സഖാക്കളോട് പറഞ്ഞു ടിക്കറ്റ് എടുപ്പിക്കാം ,സഖാവ് മാറി അവിടെ ഇരിക്ക് "ഞാൻ പറഞ്ഞു അതൊന്നുംവേണ്ടടോ നമ്മുടെ സഖാക്കൾക് ഇവര്ക്കെല്ലാം ടിക്കറ്റ് കൊടുക്കാൻ പറ്റില്ലല്ലോ ?

യുവിൽ നിന്ന മുഴുവൻ പേര്ക്കും ടിക്കറ്റ് കിട്ടിയില്ല . രാത്രി വണ്ടിയിൽ ഇടിച്ചു കയറി നില്ക്കുന്നവരുടെ കൂട്ടത്തിൽ പി കെ സി യും ഉണ്ടായിരുന്നു .ഞാൻ ഓഫർ ചെയ്ത സീറ്റ് ഒരു തലയാട്ടിൽ നിഷേധിക്കുകയും ചെയ്തു !അമ്പലപുഴ വരെ നിന്നു ,ഇറങ്ങാൻ നേരം എന്റെ നേരെ കൈ വീശി





  ക്യുവിൽ നിന്ന മുഴുവൻ പേര്ക്കും ടിക്കറ്റ് കിട്ടിയില്ല . രാത്രി വണ്ടിയിൽ ഇടിച്ചു കയറി നില്ക്കുന്നവരുടെ കൂട്ടത്തിൽ പി കെ സി യും ഉണ്ടായിരുന്നു .ഞാൻ ഓഫർ ചെയ്ത സീറ്റ് ഒരു തലയാട്ടിൽ നിഷേധിക്കുകയും ചെയ്തു !അമ്പലപുഴ വരെ നിന്നു ,ഇറങ്ങാൻ നേരം എന്റെ നേരെ കൈ വീശി
രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് മൂലം രാജ്യത്തിന് 15,000-20,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കുന്നു.-എതിര്‍ പ്രചരണം ആണ്
വര്ഷം മുന്നൂറു ദിവസം പണിയെടുക്കുന്ന ഈ തൊഴിലാളികള്‍ അറുപതു ലക്ഷം കോടി രൂപ ലാഭം ഉണ്ടാക്കുന്നുണ്ട് എന്നാണല്ലോ ഇതിന്റെ അര്‍ഥം .അതില്‍ അവര്‍ക്ക് എന്ത് കിട്ടും ?ബാക്കി ആര്‍ക്കു പോകും .വിദ്യാര്‍ഥികള്‍ അല്ലെ അത് കൂടി ചോദിച്ചാലോ ?
മൂന്നു കൊല്ലം മുഴുവന്‍ ദേശീയ പണിമുടക്ക് നടത്തിയാല്‍ 180 ലക്ഷം കോടി മാത്രമല്ലെ നഷ്ടം ഉണ്ടാകൂ ,വെറും ഒരു 2ജി ലേലം കൊണ്ട് മാത്രം 176ലക്ഷം കോടി നഷ്ടം ഉണ്ടാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഈ നഷ്ട ക്കണ ക്ക് കേട്ട് ചിരിക്കും .കല്‍ക്കരി ലേലം തുടങ്ങി വേറെയും .ആ നഷ്ടം സ്വിസ്സ് ബാങ്കില്‍ ആരുടെയെങ്കിലും ലാഭമായി വന്നോളും .ഇത് പക്ഷെ തൊഴിലാളി കുടുംബങ്ങളിലെ വരുമാന നഷ്ടവും ദാരിദ്ര്യവും ആകുമെന്ന് മാത്രം
വിനയചന്ദ്രന്‍
 സുഹൃത്തായിരുന്നു വിനയചന്ദ്രന്‍ !1973.വല്ലപ്പോഴും ചെല്ലുന്ന മലയാളം എം എ ക്ലാസ് .വാതിക്കല്‍ എത്തിയപ്പോള്‍ എന്നെ കണ്ടു ക്ലാസില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് വന്നു "എന്താ ദേവാനന്ദ്‌ ,ഞാന്‍ ഈ ക്ലാസ് കഴിഞ്ഞു വരാം " വന്നതറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ ഞാന്‍ചെന്നതാ യിരിക്കും എന്ന് കരുതി ."അതല്ല ഞാന്‍ ഈ ക്ലാസില്‍ പഠിക്കുന്നുണ്ട് ."വിനയന്റെ അത്ഭുതം കൂരിയ മുഖം ഇന്നും ഓര്‍മയുണ്ട് നൈറ്റ് ഡ്യു ട്ടിക്കിടക്ക് വിദ്യാഭ്യാസം ഉള്ള വിവരം പറഞ്ഞിരുന്നില്ല !
വിനയ ചന്ദ്രന്‍ മൂന്നു ദിവസമായി മഹാരാജാസില്‍ ജോയിന്‍ ചെയ്തിട്ട് .രണ്ടാഴ്ച മുന്‍പ് കാണുമ്പൊള്‍ സ്ഥലം മാറ്റം അറിയില്ലായിരുന്നു .അന്ന് വൈകുന്നേരം ഗീത ലോഡ്ജില്‍ (സഹ മുറിയന്‍ ഹിന്ദി മാഷിന്റെ പേര് മറന്നു )രാവേരും വരെ ഒന്നിച്ചുണ്ടായിരുന്നു .വൃത്തം കൃത്യമാക്കി കവിത എഴുതാനാണ് വിനയന്റെ മിടുക്ക് !പക്ഷെ ആള് ആധുനിക കവി ആണ് ! 71-ലെ ഒന്നാം റാങ്ക് കാരന്‍ .പിന്നെ തിരുവനന്തപുരത്തു വച്ച് കാണുമ്പൊള്‍ പാന്റും സ്ലാക്കും മാറി ജുബ്ബ ആയിരിക്കുന്നു ,കൂടെ ശിഷ്യ ഗണങ്ങളും .എന്റെ മദ്യപാനം ആയിരുന്നു വിനയന് എതിര്‍പ്പ് .ഞാന്‍ നിര്‍ത്തിയപ്പോഴേക്കും അദ്ദേഹം അതിന്റെ ആശാന്‍ ആയി എന്ന് ആരോ പറഞ്ഞു അറിയില്ല .അവസാനം കാണുമ്പൊള്‍ ഡീന്‍ ആണ് ,മുല്ലത്തിണ എന്നൊക്കെ ഉള്ള ഒരു പ്രസംഗം കേട്ട് വല്ലാതെ കളിയാക്കി യതോര്‍ക്കുന്നു .പഴയ ചില സുഹൃത്തുക്കള്‍ ഡി വി അന്വേഷിച്ചിരുന്നു എന്ന് ഇടയ്ക്കു പറയുമായിരുന്നു .ഉള്ള കഴിവിന്റെ പത്തു ശതമാനം പോലും പ്രകടിപ്പിക്കാന്‍ വിനയചന്ദ്രന്‍ മാഷിന് കഴിഞ്ഞില്ല എന്നാണ് എന്റെ തോന്നല്‍ .ആദരാഞ്ജലികള്‍ !!
കിലുക്കം എന്ന സിനിമയില്‍ അതും ഇതും ഒക്കെ ചെയ്തിട്ട്.."അവന്റെ തലയില്‍ പൂച്ചട്ടി എടുത്തു ഒറ്റ അടി കൊടുത്തു , അവന്‍ ആശുപത്രിയിലായി.ഞാന്‍ വേറെ ഒന്നും ചെയ്തില്ല "എന്ന രേവതിയുടെ ഒരു ഡ യലോഗുണ്ട്.അത് പോലെ "ഒരു കൊലപാതക സംഘമായി മാറിയ സി.പി.എമ്മിന്റെ സാമൂഹിക-ശാസ്ത്രത്തെയും ഫാസിസ്റ്റു സംഘടനാ സംവിധാനത്തെക്കുറിച്ചുമാണ് ഞാന്‍ ചര്‍ച്ച ചെയ്തിരുന്നത്"എന്നാണ് ശ്രി ര ഘു പറയുന്നത്."ഒരു കൊലപാതക സംഘമായി മാറിയ സി പിഎം "എന്നത് വളരെ മാന്യവും സംസ്കൃതവും അയ വിളി ആണല്ലോ.ഈ കൊലപാതക സംഘത്തിന്റെ നേതാവ് ഐസക് ‘നാട്യം’, ‘വ്യായാമം’, ‘മാന്യദേഹം’, ‘അവതാരം’, ‘വിദ്വാന്‍’, ‘അഭ്യാസങ്ങള്‍’, ‘പമ്പരവിഡ്ഡിത്തങ്ങള്‍’ എന്നീ അസംസ്‌കൃതപ്രയോഗങ്ങളാണ്.ലേഖനപരമ്പരയില്‍ ഉപയോഗിക്കുന്നത് എന്നാണ് രഘുവിന്റെ പരാതി.കൊലപാതകി എന്ന് വിളിക്കുന്നതു മാന്യം ,‘നാട്യം’, ‘വ്യായാമം’, ‘മാന്യദേഹം’, ‘അവതാരം’, ‘വിദ്വാന്‍’, ‘അഭ്യാസങ്ങള്‍’, ‘പമ്പരവിഡ്ഡിത്തങ്ങള്‍ എന്നത് അമാന്യം.നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു തോല്‍ക്കാന്‍ പാകത്തില്‍ സി പി എം കൊല നടത്തുമോ എന്ന പ്രശ്നം രഘു ആലോചിക്കുന്നെ ഇല്ല.അതിന്റെ ഒരു പത്തു ശതമാനം സാധ്യത അദ്ദേഹത്തിന്‍റെ ചിന്തയിലേ വരുന്നില്ല.ഒരു കൊലപാതകം തെരഞ്ഞെടുപ്പു പ്രചരണം ആക്കിയ സന്ദര്‍ഭത്തില്‍ നിഷ്പക്ഷനായ ഒരു ബു ജി യില്‍ നിന്ന് കൂടെ ചേര്‍ന്നുള്ള എഴുത്തല്ല പ്രതീക്ഷിക്കുക.അതുകൊണ്ട് രഘു എന്ത് പറ ഞ്ഞാലും ശരിയല്ല!
സ :ഇ എസ് ഗോപാലന്‍.
 രിക്കല്‍ ഞാനും രാജനും കൂടി സിഗരട്ട് വാങ്ങി വരുമ്പോളാണ് വഴിയില്‍ സഖാവ് എം എം ലോറന്‍സിനെ കാണുന്നത് .വര്‍ഷങ്ങള്‍ക് ശേഷം ആണെങ്കിലും എന്നെ തിരിച്ചറിഞ്ഞു വിശേഷങ്ങള്‍ ചോദിച്ചു .രാജന്റെ അച്ഛന്‍ പഴയ കമ്യുണിസ്റ്റ് ആണെന്ന് കേട്ടിരുന്നു .അതിനാല്‍ ഇത് പഴയ ഇ എസിന്റെ മകന്‍ ,രാജന്‍ എന്നാണ് പരിചയപ്പെടുത്തിയത് !സഖാവ് ഇ എസ്‌ എന്ന് കേട്ടതും ലോറന്‍സിന്റെ മുഖം തിളങ്ങി .ഓര്‍മ്മകള്‍ കഥകളായി തുരു തുരാ പുറത്ത്തു വരാന്‍ തുടങ്ങി .എരണ കുളത്തെ ആദ്യ കാല പാര്‍ടി സംഘടിപ്പിക്കല്‍, ഇടപ്പള്ളി കേസ് ,യാത്രകള്‍ ,പോലീസുമായുള്ള ഏറ്റുമുട്ടലുകള്‍ തുടങ്ങി അര മണിക്കൂറി നുള്ളില്‍ രാജനെക്കള്‍ അടുപ്പമുള്ള ആളായി മാറി സ :ഇ എസ് ഗോപാലന്‍ . പാട്ടുകാരന്‍ ,ചിത്രകാരന്‍ ,ഫോട്ടൊഗ്രാഫെര്‍ എന്ന നിലയില്‍ നിന്ന് രാജന്‍ പെട്ടെന്ന് ഇ എസിന്റെ മകനായി !ഇത് പോലെ എത്ര എത്ര ഇ എസുമാര്‍ ചേര്‍ന്നാ വണം കേരളത്തില്‍ കമ്യുണിസ്റ്റ് പാര്‍ടി കെട്ടിപ്പടുത്തത് അന്ന് തോന്നിയതാണ് കേരളത്തിലെ എല്ലായിടത്തും ഉള്ള സ :ഇ എസുമാരുടെ ചരിത്രം അതിശയോക്തി ഇല്ലാതെ ശേഖരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് !