ഒരു ദിവസം ഞാൻ ദിവാ കരൻ പിള്ള യോട് ചോദിച്ചു
പി കൃഷ്ണപിള്ളയെ ആദ്യം കണ്ടതെന്നാ ?ആദ്യം ഒന്ന് പുഞ്ചിരിച്ചു ,എന്തോ ഒര്ത്തപോലെ !!.എന്നിട്ട് പറഞ്ഞു തുടങ്ങി .ഞാൻ ഇന്റർ മീഡി യറ്റ് കഴിഞ്ഞ വെക്കേഷൻ .ചേര്ത്തലയിലെ ചില സഖാക്കളുമായി പരിചയം അല്ലാതെ പാര്ടി ബന്ധമൊന്നുമില്ല (ആള് ചേർത്തലക്കാരൻ ആണ്)
ഒരു ദിവസം സ: പി കെ (എനിക്കത് ആരാണെന്നു മനസിലായില്ല)പറഞ്ഞു കുമാരന്റെ വീട്ടിൽ വൈകിട്ട് ഒന്ന് വരണം ! എന്നെ കണ്ടതും കുമാരൻ ഓടി വന്നു "തമ്പ്രാനു കുടംപുളി വേണോന്നു സഗാവ് പറഞ്ഞു !ഇവിടില്ല എന്റൂടെ വാ വേറെ എടുത്തു തരാം "കുമാരന്റെ പുറകെ ഞാനും നടന്നു .അച്ഛന് മീൻ കറിക്ക് മാങ്ങാ അല്ല കുടംപുളി ആണ് ഇഷ്ടം 'എന്ന് ഞങ്ങളുടെ പുളി വെട്ടിയ പ്പോൾ സന്ദര്ഭ വശാൽ പി കെ യോട് സൂചിപ്പിച്ചു എന്നല്ലാതെ വേണമെന്ന് ഞാൻ പറഞ്ഞിട്ടില്ല
കുമാരൻ എന്നെ കൂട്ടി കാർത്യാ യനി ക്ഷേത്രത്തിന്റെ തെക്കുവശത്തു എത്തി .അവിടെ ഒരാളോട് എന്തോ പറഞ്ഞിട്ട് എന്നെ കൂട്ടി വിട്ടു!! നടന്നു നടന്നു വാര നാട് എത്തുമ്പോൾ നാലാമത്തെ കൂട്ടുകാരൻ മാറി ആരെയും പരിചയമില്ല !പലപ്രാവശ്യം ഞാൻ പുളി ചോദിച്ചിട്ടില്ല ,എനിക്ക് വേണ്ട എന്ന് പറഞ്ഞു തിരികെ നടക്കണം എന്ന് മനസ്സിൽ തോന്നി ,പക്ഷെ കഴിഞ്ഞില്ല
വരനാട്ടു .ഒരു ഇടവഴിയിൽ സ:പി കെ കാത്ത് നില്ക്കുന്നു .ഞങ്ങൾ നടന്നു."പുളി ക്കാര്യം വെറുതെ പറഞ്ഞതാണ് "പി കെ പറഞ്ഞു ! "സ.പി കൃഷ്ണപിള്ളയെ കാണാൻ താല്പര്യം എന്ന് പറഞ്ഞില്ലേ ഇന്ന് കാണാൻ പറ്റും.ഒരു ക്ലാസ് ഉണ്ട് "ഞാൻ വല്ലാതെ എക്സൈറ്റഡായി
ഒരു വീട്ടിൽ കയറി.ഇവിടെ ഇരിക്ക് എന്ന് പറഞ്ഞു പി കെ സ്ഥലം വിട്ടു!! ചാർ ത്തിൽ ഒരു പത്താഴം അതിന്റെ പുറത്തു രണ്ടാളുകൾ എന്തോ സംസാരിച്ചു ഇരിപ്പുണ്ട് .ഒരാൾ മുണ്ട് ,മറ്റെയാൾ കാക്കി നിക്കർ .ഷർട്ടില്ല .കയർ തൊഴിലാളികൾ ആവണം
ഷർട്ടും വെളുത്ത മുണ്ടും ഉടുത്ത എന്നെ അപരിചിതനെ പ്പോലെ നോക്കിയിട്ട് അവർ വര്ത്തമാനം തുടർന്നു !കുറച്ചു കഴിഞ്ഞു കാക്കി നിക്കർ ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു .തുടങ്ങാൻ താമസം ഉണ്ടാകും എന്ന് പറഞ്ഞു കൂട്ടുകാരൻ പോയി !അയാളുമായി കുറെ വിശേഷങ്ങൾ പറഞ്ഞിരുന്നപ്പോൾ കാത്തിരുപ്പിന്റെ മുഷിപ്പ് അറിഞ്ഞില്ല എന്റെ വിശേഷങ്ങൾ മുഴുവൻ ഞാൻ പറഞ്ഞു കോളേജു വിശേഷങ്ങൾ കേട്ട് കാക്കി നിക്കറിന്റെ കണ്ണിൽ ബഹുമാനം വിടരുന്നത് കണ്ടു !ഞാൻ വാചകം മൂടിലായി !"സ.പി കൃഷ്ണപിള്ളയെ അറിയില്ലേ ,സഖാവാണ് ഇന്ന് ക്ലാസ് എടുക്കുന്നത് "അത് കേട്ട് കാക്കി നിക്കർ എന്നോട് ചോദിച്ചു "ഈ കൃഷ്ണ പിള്ളേ അറിയുമോ ".ഞാൻഅധികം ഒന്നും ആലോചിച്ചില്ല ഉടൻ മറുപടി പറഞ്ഞു ."തമ്മിൽ അറിയാം രണ്ടു മൂന്നു ക്ലാസുകൾ കേട്ടിട്ടുണ്ട് "ഉടൻ ഓർത്തു നുണ പറയണ്ടായിരുന്നു ,പി കൃഷ്ണപിള്ള വരുമ്പോൾ ഇയാളും ഉണ്ടാകുമല്ലോ ?എവിടുന്നു എന്നറിയില്ല ,പെട്ടെന്ന് എഴെട്ടാ ളുകൾ ആ ചാർ ത്തിൽ എത്തി .പി കെ ഉണ്ട് ,നേരത്തെ പുറത്തു പോയ മുണ്ടുടുത്ത ആളുണ്ട് !"കമ്യു .പാർട്ടിയുടെ സംസ്ഥാന സിക്രറ്റരി സഖാവ് .പി കൃഷ്ണപിള്ള നിങ്ങളോട് സംസാരിക്കും .കഥാനായകനെ കാണാൻ ആകാംഷയോടെ ഞാൻ പുറത്തേക്ക് നോക്കി .ആരും വരുന്നില്ല !ഉടനെ നമ്മുടെ കാക്കി നിക്കർ,ഒരു ഷർട്ട് കൂടി ഇട്ടിരിക്കുന്നു , എഴുന്നേറ്റു സംസാരിക്കുന്നു ."ഞാൻ പി കൃഷ്ണപിള്ള ..."എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു .പക്ഷെ ഞാൻ പറഞ്ഞ നുണ ,വീമ്പ് ഒന്നും ശ്രദ്ധിച്ചതായി ഭാവിച്ചില്ല .അങ്ങിനെ ആണ് ഞാൻ സഖാവിനെ ആദ്യം കാണുന്നത് .പി ന്നെ ഞാൻ അത് പോലെ ഇന്ന് വരെ നുണ അറിഞ്ഞു കൊണ്ട് പറഞ്ഞിട്ടില്ല !പാഠം ഞാൻ പഠിച്ചതാണോ ,എന്നെ പഠിപ്പിച്ചതാണോ !!

No comments:
Post a Comment