സ :ഇ എസ് ഗോപാലന്‍.
രിക്കല്‍
ഞാനും രാജനും കൂടി സിഗരട്ട് വാങ്ങി വരുമ്പോളാണ് വഴിയില്‍ സഖാവ് എം എം
ലോറന്‍സിനെ കാണുന്നത് .വര്‍ഷങ്ങള്‍ക് ശേഷം ആണെങ്കിലും എന്നെ തിരിച്ചറിഞ്ഞു
വിശേഷങ്ങള്‍ ചോദിച്ചു .രാജന്റെ അച്ഛന്‍ പഴയ കമ്യുണിസ്റ്റ് ആണെന്ന്
കേട്ടിരുന്നു .അതിനാല്‍ ഇത് പഴയ ഇ എസിന്റെ മകന്‍ ,രാജന്‍ എന്നാണ്
പരിചയപ്പെടുത്തിയത് !സഖാവ് ഇ എസ് എന്ന് കേട്ടതും ലോറന്‍സിന്റെ മുഖം
തിളങ്ങി .ഓര്‍മ്മകള്‍ കഥകളായി തുരു തുരാ പുറത്ത്തു വരാന്‍
തുടങ്ങി .എരണ കുളത്തെ ആദ്യ കാല പാര്‍ടി സംഘടിപ്പിക്കല്‍, ഇടപ്പള്ളി
കേസ് ,യാത്രകള്‍ ,പോലീസുമായുള്ള ഏറ്റുമുട്ടലുകള്‍ തുടങ്ങി അര മണിക്കൂറി
നുള്ളില്‍ രാജനെക്കള്‍ അടുപ്പമുള്ള ആളായി മാറി സ :ഇ എസ് ഗോപാലന്‍ .
പാട്ടുകാരന്‍ ,ചിത്രകാരന്‍ ,ഫോട്ടൊഗ്രാഫെര്‍ എന്ന നിലയില്‍ നിന്ന് രാജന്‍
പെട്ടെന്ന് ഇ എസിന്റെ മകനായി !ഇത് പോലെ എത്ര എത്ര ഇ എസുമാര്‍
ചേര്‍ന്നാ വണം കേരളത്തില്‍ കമ്യുണിസ്റ്റ് പാര്‍ടി കെട്ടിപ്പടുത്തത്
അന്ന് തോന്നിയതാണ് കേരളത്തിലെ എല്ലായിടത്തും ഉള്ള സ :ഇ എസുമാരുടെ
ചരിത്രം അതിശയോക്തി ഇല്ലാതെ ശേഖരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് !
No comments:
Post a Comment