കിലുക്കം എന്ന സിനിമയില്‍ അതും ഇതും ഒക്കെ ചെയ്തിട്ട്.."അവന്റെ തലയില്‍
പൂച്ചട്ടി എടുത്തു ഒറ്റ അടി കൊടുത്തു , അവന്‍ ആശുപത്രിയിലായി.ഞാന്‍ വേറെ
ഒന്നും ചെയ്തില്ല "എന്ന രേവതിയുടെ ഒരു ഡ യലോഗുണ്ട്.അത് പോലെ "ഒരു കൊലപാതക
സംഘമായി മാറിയ സി.പി.എമ്മിന്റെ സാമൂഹിക-ശാസ്ത്രത്തെയും
ഫാസിസ്റ്റു സംഘടനാ സംവിധാനത്തെക്കുറിച്ചുമാണ് ഞാന്‍ ചര്‍ച്ച
ചെയ്തിരുന്നത്"എന്നാണ് ശ്രി ര ഘു പറയുന്നത്."ഒരു കൊലപാതക സംഘമായി മാറിയ സി
പിഎം "എന്നത് വളരെ മാന്യവും സംസ്കൃതവും അയ വിളി ആണല്ലോ.ഈ കൊലപാതക
സംഘത്തിന്റെ നേതാവ് ഐസക് ‘നാട്യം’, ‘വ്യായാമം’, ‘മാന്യദേഹം’, ‘അവതാരം’,
‘വിദ്വാന്‍’, ‘അഭ്യാസങ്ങള്‍’, ‘പമ്പരവിഡ്ഡിത്തങ്ങള്‍’ എന്നീ
അസംസ്‌കൃതപ്രയോഗങ്ങളാണ്.ലേഖനപരമ്പരയില്‍ ഉപയോഗിക്കുന്നത് എന്നാണ് രഘുവിന്റെ
പരാതി.കൊലപാതകി എന്ന് വിളിക്കുന്നതു മാന്യം ,‘നാട്യം’, ‘വ്യായാമം’,
‘മാന്യദേഹം’, ‘അവതാരം’, ‘വിദ്വാന്‍’, ‘അഭ്യാസങ്ങള്‍’,
‘പമ്പരവിഡ്ഡിത്തങ്ങള്‍ എന്നത് അമാന്യം.നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു
തോല്‍ക്കാന്‍ പാകത്തില്‍ സി പി എം കൊല നടത്തുമോ എന്ന പ്രശ്നം രഘു
ആലോചിക്കുന്നെ ഇല്ല.അതിന്റെ ഒരു പത്തു ശതമാനം സാധ്യത അദ്ദേഹത്തിന്‍റെ
ചിന്തയിലേ വരുന്നില്ല.ഒരു കൊലപാതകം തെരഞ്ഞെടുപ്പു പ്രചരണം ആക്കിയ
സന്ദര്‍ഭത്തില്‍ നിഷ്പക്ഷനായ ഒരു ബു ജി യില്‍ നിന്ന് കൂടെ ചേര്‍ന്നുള്ള
എഴുത്തല്ല പ്രതീക്ഷിക്കുക.അതുകൊണ്ട് രഘു എന്ത് പറ ഞ്ഞാലും ശരിയല്ല!
Monday, May 20, 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment