Monday, May 20, 2013

വിനയചന്ദ്രന്‍
 സുഹൃത്തായിരുന്നു വിനയചന്ദ്രന്‍ !1973.വല്ലപ്പോഴും ചെല്ലുന്ന മലയാളം എം എ ക്ലാസ് .വാതിക്കല്‍ എത്തിയപ്പോള്‍ എന്നെ കണ്ടു ക്ലാസില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് വന്നു "എന്താ ദേവാനന്ദ്‌ ,ഞാന്‍ ഈ ക്ലാസ് കഴിഞ്ഞു വരാം " വന്നതറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ ഞാന്‍ചെന്നതാ യിരിക്കും എന്ന് കരുതി ."അതല്ല ഞാന്‍ ഈ ക്ലാസില്‍ പഠിക്കുന്നുണ്ട് ."വിനയന്റെ അത്ഭുതം കൂരിയ മുഖം ഇന്നും ഓര്‍മയുണ്ട് നൈറ്റ് ഡ്യു ട്ടിക്കിടക്ക് വിദ്യാഭ്യാസം ഉള്ള വിവരം പറഞ്ഞിരുന്നില്ല !
വിനയ ചന്ദ്രന്‍ മൂന്നു ദിവസമായി മഹാരാജാസില്‍ ജോയിന്‍ ചെയ്തിട്ട് .രണ്ടാഴ്ച മുന്‍പ് കാണുമ്പൊള്‍ സ്ഥലം മാറ്റം അറിയില്ലായിരുന്നു .അന്ന് വൈകുന്നേരം ഗീത ലോഡ്ജില്‍ (സഹ മുറിയന്‍ ഹിന്ദി മാഷിന്റെ പേര് മറന്നു )രാവേരും വരെ ഒന്നിച്ചുണ്ടായിരുന്നു .വൃത്തം കൃത്യമാക്കി കവിത എഴുതാനാണ് വിനയന്റെ മിടുക്ക് !പക്ഷെ ആള് ആധുനിക കവി ആണ് ! 71-ലെ ഒന്നാം റാങ്ക് കാരന്‍ .പിന്നെ തിരുവനന്തപുരത്തു വച്ച് കാണുമ്പൊള്‍ പാന്റും സ്ലാക്കും മാറി ജുബ്ബ ആയിരിക്കുന്നു ,കൂടെ ശിഷ്യ ഗണങ്ങളും .എന്റെ മദ്യപാനം ആയിരുന്നു വിനയന് എതിര്‍പ്പ് .ഞാന്‍ നിര്‍ത്തിയപ്പോഴേക്കും അദ്ദേഹം അതിന്റെ ആശാന്‍ ആയി എന്ന് ആരോ പറഞ്ഞു അറിയില്ല .അവസാനം കാണുമ്പൊള്‍ ഡീന്‍ ആണ് ,മുല്ലത്തിണ എന്നൊക്കെ ഉള്ള ഒരു പ്രസംഗം കേട്ട് വല്ലാതെ കളിയാക്കി യതോര്‍ക്കുന്നു .പഴയ ചില സുഹൃത്തുക്കള്‍ ഡി വി അന്വേഷിച്ചിരുന്നു എന്ന് ഇടയ്ക്കു പറയുമായിരുന്നു .ഉള്ള കഴിവിന്റെ പത്തു ശതമാനം പോലും പ്രകടിപ്പിക്കാന്‍ വിനയചന്ദ്രന്‍ മാഷിന് കഴിഞ്ഞില്ല എന്നാണ് എന്റെ തോന്നല്‍ .ആദരാഞ്ജലികള്‍ !!

No comments:

Post a Comment