ഒരേ
കാര്യം പല ആളുകൾ പല തരത്തിലാണ് മനസിലാക്കുന്നത് ,പിന്നെ വസ്തു നിഷ്ഠ സത്യം
എങ്ങിനെ ശരിയാകും !ഞങ്ങൾ ഇത് പറഞ്ഞിരിക്കുമ്പോളാണ് എൽസമ്മ മിസ്
വിളിക്കുന്നത് !"ഇടപ്പള്ളി പള്ളിയിൽ നിന്നാണ് ,സ്റ്റിക്കർ വാങ്ങുന്ന
കാര്യം പറയുകയാണ് "ഗീത പറഞ്ഞു . പെട്ടെന്ന് എനിക്ക് ഒരു പഴയ കഥ ഓര്മ വന്നു
.ഞങ്ങൾ (ഞാൻ ,ഗീത ,മകൻ ,എൽസമ്മ ,മകൻ മിലൻ )ഇടപ്പള്ളി പള്ളിയിൽ നില്ക്കുന്നു
.ഭിത്തിയിൽ കുതിര പുറത്തിരുന്നു പിശാചിനെ
കുന്തം കൊണ്ട് കുത്തുന്ന സെന്റ് ജോര്ജിന്റെ രൂപം !എൽസമ്മ മിസ് മിലനോട്
പറഞ്ഞു "ദാ മോനെ ,പുണ്യാളൻ !തോഴുതോ !"മിലൻ നിർദ്ദോഷമായി ചോദിച്ചു "ആരാ
അമ്മെ പുണ്യാളന്റെ പുറത്തു കുന്തവും പിടിച്ചിരിക്കുന്നത് "ഞങ്ങളുടെ ചിരി
കേട്ടപ്പോളാണ് എന്റെ മകൻ ചോദിക്കുന്നത് "അയാൾ എന്തിനാ അച്ഛാ ,പുണ്യാളനെ
കുന്തം വച്ച് കുത്തുന്നത് ?"!ഭാഗ്യം ഇനി കുന്തം ആണ് പുണ്യാളൻ എന്നാരും
പറയാതിരുന്നാൽ മതി !ഫേസ് ബുക്ക് ചർച്ചകൾ നീണ്ടു നീണ്ടു പോകുന്നതിൽ എന്താ
അതിശയം !
Monday, May 20, 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment