1960.ഫെബ്രുവരി അന്നും കുംഭമാസം ആണ് .അരുക്കുറ്റി യില്‍ പട്ടേല്‍ ബസ് വന്നു
തിരിച്ചു നിര്‍ത്തുമ്പോള്‍ സമയം സന്ധ്യ യാകുന്നു .പൂച്ചാക്കല്‍ നിന്ന്
വല്ലപ്പോഴും ആണ് അരൂര്‍ അമ്മയുടെ വീട്ടിലേക്കു വരുന്നത് !ഞാനും ചേട്ടന്‍
രമേശനും !!ബസിറങ്ങുന്ന വരെ തന്റെ വള്ളത്തിലേക്ക് കഷണിച്ചു കൊണ്ട്
വള്ളക്കാര്‍ കൂടെ നടക്കുന്നുണ്ട് !
വള്ളത്തില്‍ നിന്ന് ഇറങ്ങും മുന്‍പേ തപ്പടിക്കുന്ന ശബ്ദം കേള്‍ക്കാന്‍ തുടങ്ങി .
'നാളെ വട്ടക്കേരില്‍ തടി തുള്ളല്‍"യാത്രക്കാരില്‍ ആരോ പറഞ്ഞത് ഇന്നും ചെവിയില്‍ ഉണ്ട് ! വട്ടക്കേരി, ചെമ്മനാ കരി ഒക്കെ പോലെ വേറെ ഏതോ സ്ഥലമാണ് എന്നാണ് ധരിച്ചത് .വള്ളമിറങ്ങി ഇടവഴിയിലൂടെ നടക്കുമ്പോള്‍ കണ്ട കാഴ്ച !! തീക്കുണഡ ങ്ങള്‍ അവിടെയും ഇവിടെയും ,അതിനു ചുറ്റും നിന്ന് തപ്പടിച്ചു തുള്ളുന്ന നിഴലുകള്‍!തപ്പിനെല്ലാം ഒരേ താളം!വീട്ടിലെത്തുമ്പോള്‍ അവിടെയും കരിയില കൂട്ടി തടി ചുട്ടിട്ടിട്ടുണ്ട്.തപ്പില്ലാ ത്തത് കൊണ്ടാവും കുപ്പ പുകയുന്നുണ്ട് ! ഇന്നിപ്പോള്‍ തപ്പുകള്‍ അപ്രത്യക്ഷമായി ,ചെവി പൊളിക്കുന്ന ഡ്രമ്മുകളാണ് .തടി കാണാന്‍ പോയാല്‍ കൂടെ തുള്ളാന്‍ കഴിയുന്നില്ല വയസായി ട്ടാണോ അതോ വാദ്യം മാറിയിട്ടാണോ?
കള്ള് കുടിയും തുള്ളലും പക തീര്‍ക്കാന്‍ ചെറിയ തല്ലും ഒക്കെയായി കഴിഞ്ഞു പോന്ന വട്ടക്കേരി തടി തുള്ളല്‍ അന്‍പത്താറ് കൊല്ലം കൊണ്ട് മാറിയില്ലെങ്കി ലല്ലേ അത്ഭുതപ്പെ ടെണ്ട കാര്യമുള്ളൂ ?

No comments:
Post a Comment