Monday, July 7, 2014

വൈക്കം മുഹമ്മദ്‌ ബഷീർ



കോഴിക്കോട് ജോലിക്ക് ചേർന്നത്‌ 1973-ൽ !നൈറ്റ് ഡ്യു ട്ടി കഴിഞ്ഞു ധാരാളം സമയം !ശ്രിധരന്റെ എൻ ബി എസ് വൈകുന്നേരങ്ങളിലെ ഇടത്താവളം !വലിയ വർത്തമാനങ്ങൾ വരെ പറയാൻ ഒത്തിരി സുഹൃത്തുക്കൾ !കൂടുതൽ കാണുന്നത് കൊണ്ട്പേര് ചോദിക്കില്ല പക്ഷെ പേരറിയാത്തവർ ധാരാളം !
ജുബ്ബ കൈ മടക്കി വയ്ക്കുന്നവരെ അപൂർവമെ കണ്ടിട്ടുള്ളു !കാലൻ കുടയും മടക്കിയ കൈയുള്ള ജുബ്ബ യും ഉള്ള കഷണ്ടിക്കാരൻ നല്ല സുഹൃത്തായി !പതുങ്ങിയ ശബ്ദത്തിൽഒത്തിരി കാര്യങ്ങൾ സംസാരിക്കും !ഈ കോഴിക്കോടൻ "ആം ആദ്മി "ശരിക്കും എന്നെ അതിശയിപ്പിച്ചു !സാദാ മനുഷ്യർ ഇത്രയും മിടുക്കന്മാരോ ?
പല പ്രാവശ്യം പേര് ,വീട് ഒക്കെ ചോദിക്കാൻ തോന്നി !ഇനി എങ്ങിനെ ആദ്യം മുതൽ ,ചോദിച്ചില്ല !കുറുപ്പ് മാഷെ മുഴുവൻ പേര് അറിയാതെ മാഷെ മാഷെ എന്ന് വിളിച്ച പോലെ ഇദ്ദേഹത്തെയും വിളി മാഷെ എന്നാക്കി !
ഇടയ്ക്കു ഒന്നിച്ചു നടക്കും ,കല്ലായിയിലെ എന്റെ പറ്റു കടയിൽ നിന്ന് രണ്ടു പ്രാവശ്യം ചായ കുടിച്ചു ഞാൻ കല്ലായി റോഡിൽ കൂടി ഓഫീസിലേക്ക് (ആർ എം എസ് )പോകും !മാഷ് തെക്കോട്ട്‌ നടക്കും !ഞാൻ പറ്റെഴുതുകയാണെങ്കിൽ ഇനി ചായക്കില്ല എന്ന് പറഞ്ഞതോടെ ചായ കുടി നിന്നു !
കോളേജ് കാലത്തെ അറിയാം ,വൈക്കം മുഹമ്മദ്‌ ബഷീർ കല്യാണം കഴിഞ്ഞു ബേപ്പൂർ സുൽത്താൻ ആയി കഴിയുന്ന കഥ ,മങ്കൊസ്റ്റിൻ മാവ് ,ചാരുകസേര ,എം ടി വാസു ദേവൻ നായര് ഒക്കെ !വായിച്ചും സങ്കല്പിച്ചും ഒക്കെ അതെല്ലാം സ്വന്തം ആയിരുന്നു !
69 ൽ അവണം പവിത്രൻ (ഉപ്പു )ഒരിക്കൽ ആരാധന മൂത്ത് കാണാൻ കോഴിക്കോട് പോയത് ,ചായ കൊടുത്തപ്പോൾ പഞ്ചാരയുടെ വില സൂചിപ്പിച്ചത് അവനു സങ്കടം ആയതു ഒക്കെ എന്റെ മനസ്സിൽ ഉണ്ടായിരുന്നു !പക്ഷെ ഒന്നാമത് അന്ന് ബേപ്പൂരി നു ബസ് കുറവ് ,പിന്നെ പോയി കണ്ടു ആരാധിക്കൽ എന്റെ ശീലവുമല്ല !എന്നാലും ബാബുക്കുട്ടനോട് ഒരിക്കൽ പറഞ്ഞു "നമുക്ക് പോയി ഒന്ന് ബഷീറിനെ കാണണം "പക്ഷെ നടന്നില്ല !
ഒരു ദിവസം എൻ ബി എസിൽ ഇരിക്കുമ്പോൾ ആരോ ബഷീറിന്റെ പേര് പറയുന്നു !ശ്രീധരൻ ചോദിക്കുന്നു "ദേവാനന്ദെ ,ഇന്നലെ ങ്ങടെ ഒപ്പമല്ലേ ബഷീർ പോന്നത് !ഇന്ന് വരുമോ ?"ബഷീറോ ?എനിക്ക് വിശ്വസിക്കാൻ ആയില്ല !ആരെ പോയി ഒന്ന് കാണണം എന്ന് നാളുകളായി കൊതിച്ചുവോ ആ ദേഹം എന്റെ കൂടെ ഉണ്ടായിരുന്നുവെന്നോ !ഒരു നിമിഷം ഞാനൊന്നും മിണ്ടിയില്ല !

പേരല്ലാതെ ഫോട്ടോകൾ അപൂർവമായ കാലം ,എങ്കിലുംബഷീറിന്റെ ഒത്തിരി ഫോട്ടോകൾ അന്നും കണ്ടിരുന്നു !71 -ൽ കൊച്ചി സി പി ഐ കൊണ്ഗ്രെസിൽ വച്ചു ബഷീറിന്റെ ഫോട്ടോ ക്കാരൻ പുനലൂർ രാജനെയും പരിചയം ആയതാണ് !പക്ഷെ ഞാൻ അന്ന് തിരിച്ചറിഞ്ഞില്ല !
,വൈക്കം മുഹമ്മദ്‌ബഷീറിനുഎന്റെ മനസ്സിൽ ഒത്തിരി വലിപ്പം ഉണ്ടായിരുന്നത് കൊണ്ടാവണം അതിൽ എത്രയോ ചെറുതായ മാഷിനെ എനിക്ക് മനസിലാകാതെ പോയത് !അടുത്ത പ്രാവശ്യം കണ്ടപ്പോൾ ചോദിച്ചു "നീ എന്താ ആദ്യം കാണുമ്പോലെ നോക്കുന്നത് ?"

No comments:

Post a Comment