Wednesday, July 8, 2015

ഉദ്ഘാടനത്തിന് നിലവിളക്ക്


                 തിരുവനന്തപുരത്ത് നടന്ന പി എൻ പണിക്കർ അനുസ്മരണ ചടങ്ങില്‍ ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുര്‍ റബ്ബ് വിസമ്മതിച്ചു ഇതിനു മുൻപും അദ്ദേഹം നിലവിളക്ക് കൊളുത്താതെ ഇരുന്നിട്ടുണ്ട് .എന്തുകൊണ്ടാണ് നിലവിളക്ക് കൊളുത്താ ത്തത് എന്ന് പക്ഷെ അദ്ദേഹം പറഞ്ഞിട്ടില്ല . ഇസ്ലാമിക വിശ്വാസത്തിനും ആചാരത്തിനും വിരുദ്ധമാണ് നിലവിളക്ക് കത്തിക്കുന്നത് അത് കൊണ്ട്ആണ് മന്ത്രി കത്തിക്കാ തിരുന്നത് എന്നാണ് മന്ത്രി അനുകൂലികളുടെ നിലപാട്                      പക്ഷെ അതിനുഇസ്ലാം മതഗ്രന്ഥങ്ങളിൽ ആധികാരികമായ തെളിവുകൾ ഇല്ല
ആ നടപടിക്കെതിരെ പരാമര്‍ശം നടത്തിയതു ഇസ്ലാം ആയ നടന്‍ മമ്മൂട്ടിആയതിനാൽ പെട്ടെന്ന് വാര്ത്ത ആയി നിലവിളക്ക് കൊളുത്തുന്നത് ഒരു മതത്തിന്റെയും ആചാരമല്ലെന്നും മുസ്ലിം ജനവിഭാഗങ്ങള്‍ നിലവിളക്ക് കൊളുത്തുന്നത് തെറ്റല്ലെന്നുമാണ് മന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് മമ്മൂട്ടി അഭിപ്രായപ്പെട്ടത്. പത്ര മാദ്ധ്യമങ്ങളിലും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഒക്കെ അടക്കം മമ്മൂട്ടിയുടെ അഭിപ്രായ പ്രകടനത്തിനെതിരെയം അനുകൂലിച്ചും ധാരാളം അഭിപ്രായങ്ങൾ വന്നു
പ്രധാനമായും മുസ്ലിം ലീഗ് പ്രവര്‍ത്തകരും അനുഭാവികളുമാണ് മമ്മൂട്ടിയുടെ നിലപാടിനെ തുറന്ന് എതിര്‍ക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ഉപദേശം ഇസ്ലാം മതവിശ്വാസികള്‍ക്ക് നല്‍കാന്‍ ധാര്‍മ്മികമായി മമ്മൂട്ടിക്ക് യാതൊരു വിധത്തിലുള്ള അവകാശവുമില്ലെന്നാണ് സോഷ്യല്‍ മീഡിയകളിലെ പ്രതികരണങ്ങള്‍. പൊതു ചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നാണ് മമ്മുട്ടി അനുകൂലികളുടെ വാദം
             മുസ്ലിം ജനവിഭാഗത്തിന്റെ വ്രതമാസത്തില്‍ തന്നെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന മമ്മൂട്ടിയുടെ നടപടി അക്ഷരാര്‍ത്ഥത്തില്‍ വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. കാലാകാലങ്ങളില്‍ പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നതിനെ മുസ്ലിം സമുദായം അനുകൂലിക്കുന്നില്ല എന്നിരിക്കെ അനാവശ്യമായ വിവാദമാണ് ഇക്കാര്യത്തില്‍ ചിലര്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതെന്നാണ് പൊതുവായ വിമര്‍ശനം.
ചർച്ച പല തലത്തിലും നടക്കുന്നുണ്ടെങ്കിലും പ്രധാന പ്രശ്നം പലരും ശ്രദ്ധിച്ചതായി കണ്ടില്ല എന്ന് വയ്ക്കുകയാണ് .എന്തിനാണ് ഒരു ഉദ്ഘാടന ചടങ്ങിനു നിലവിളക്ക് കത്തിക്കുന്നത്?വെളിച്ചം കിട്ടാൻ അല്ല നിലവിളക്ക് കത്തിക്കുന്നത്!എണ്ണ ,തിരി തീ ഒക്കെ യായി ഒത്തിരി അസൌകര്യങ്ങൾ അതിനുണ്ട് താനും .മറ്റെന്തെങ്കിലും പ്രയോജനം ഉണ്ടെന്നു കരുതുന്നത് ശുദ്ധ അന്ധവിശ്വാസം ആണ്
               ബലി ഇടുമ്പോൾ ,കല്യാണങ്ങൾ ,കഥകളി ഇവിടങ്ങളിൽ മാത്രം കണ്ടിരുന്ന നിലവിളക്ക് സമ്മേളനങ്ങളിൽ പ്രധാന റോൾ നേടി കടന്നു കൂടിയിട്ടു അധികം കാലം ആയിട്ടില്ല .ഇന്ന് ഉദ്ഘാടനങ്ങൾ നിലവിളക്കിനെ ച്ചുറ്റി മാത്രം ആയിക്കഴിഞ്ഞു !ഏഴുവരെ തിരിയുള്ള വലിയ വിള ക്ക് ,നിറയെ എണ്ണ ,ഓരോരുത്തർക്കും പിടിച്ചു കൊളുത്താൻ ഒരു കുട്ടിവിളക്ക് അങ്ങിനെ ആയി അതിന്റെ ഏർപ്പാട് .ഉദ്ഘാടനം കഴിഞ്ഞാൽ അത് ഒരു ഭീഷണിയായി സ്റേജിൽ തന്നെ നില്ക്കും !കെടുത്തിമാറ്റി വയ്ക്കാമോ എന്നത് പ്രധാന ഭാരവഹിയുടെഒരിക്കലും തീരാത്ത കണ്ഫ്യുഷൻ ആയിരിക്കും സ്വകാര്യ ചടങ്ങുകളിൽ നടത്തുന്നവരുടെ ഇഷ്ടം ആണ് ,നിലവിളക്കോ ഹോമമോ വെഞ്ചരിക്കലൊ ,ഓതലോ പടക്കം പൊട്ടിക്കലൊ എന്തുമാകാം !പക്ഷെ സർക്കാർ വക പൊതുപരിപാടികളിൽ ഇതൊക്കെ കൊണ്ടുവരുന്നത് തെറ്റാണു ,അവസാനിപ്പിക്കണം .മന്ത്രി കെ സി ജോസഫിന് അത് ഒറ്റ ഉത്തരവിൽ അവസാനിപ്പിക്കാൻ ആകും
            ചില യോഗത്തിൽ പങ്കെടുക്കുമ്പോൾ ഈശ്വര പ്രാർത്ഥന എന്ന് പറഞ്ഞു ഒരുമിനിറ്റ് എല്ലാവരും എണീറ്റ്‌ നിൽക്കും .ചിലർ കണ്ണടച്ച് ഭക്തിപൂർവ്വം ചുണ്ടനക്കുന്നതു കാണാം മറ്റുചിലർ അവിടെ യും ഇവിടെയും നോക്കി നീളം കൂടിയ ആ ഒരുമിനിറ്റ് കളയും .
തേവർവട്ടം എൽ പി സ്കൂളിൽ ക്ലാസ് തുടങ്ങുമ്പോൾ അത് എല്ലാവരും കൂടി പാട്ടു പാടുകയായിരുന്നു "അഖിലാണ്ട മണ്ഡലം അണിയിച്ചൊരുക്കി അതിനുള്ളിൽ ആനന്ദ ദീപം കൊളുത്തി "അറിയാത്തവനും വാ അനക്കിയാൽ പ്രശ്നം തീരും .ട്രേഡ് യുണിയൻ യോഗങ്ങളിൽ പക്ഷെ ഈശ്വര പ്രാർത്ഥന കാണാറില്ല
           പാർ ല മെന്റുകളുടെ സംയുക്ത യോഗം പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്യുന്നത് നിലവിളക്ക് കൊളുത്തി അല്ല .കേരളത്തിൽ ഗവർണ്ണർ നിയമസഭയിൽ നിലവിളക്ക് കൊളുത്തി ഒന്നും ചെയ്യുന്നില്ല സർക്കാർ അംഗീകരിച്ച ഒരു പ്രൊസീഡി യറി ലും നിലവിളക്ക് ഇല്ല അത് ചെയ്യുന്നത് നിയമ വിരുദ്ധമാണ്
             അതിനാൽ സർക്കാർ ആഭിമുഖ്യത്തിൽ നടത്തുന്ന പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം അവസാനിപ്പിക്കണം നിലവിളക്ക് കൊളുത്തി ഉദ്ഘാടനംഎന്ന അജണ്ട തീരുമാനിച്ച ഉദ്യോഗസ്ഥനോട് എതുവകുപ്പു അനുസരിച്ചാണ് തീരുമാനം എന്ന് ഒരു വിശദീകരണം ചോദിക്കണം അതിന്റെ ചിലവ് ഒബ്ജക്ഷൻ ഇല്ലാതെ അംഗീകരിക്കുവാൻ സാധിക്കില്ല
            ഈശ്വര പ്രാർത്ഥന എന്ന അജണ്ട വച്ച് ഒരു മിനിട്ട് എല്ലാവരും എണീറ്റ്‌ നിൽക്കുക ,ചിലർ വന്നു പാട്ട് പാടുക തുടങ്ങി അനാവശ്യ നടപടികൾ വേറെയും സർക്കാർ ആഭിമുഖ്യത്തിൽ നടത്തുന്ന പൊതുപരിപാടിയിൽ ഉണ്ട് !പലതും ഭൂരിപക്ഷ മത ചിഹ്ന്നങ്ങൾ പെരുന്നവയാണ് .മന്ത്രിഅബ്ദുൽ റ ബ്ബിന്റെ നിലപാട് തത്വാ ധിഷ്ടിതമാണെ ങ്കിൽ നിലവിളക്ക് കൊളുത്താതെ മാറി നിൽക്കയല്ല തന്റെ അധികാരം ഉപയോഗിച്ച് നിലവിളക്ക് സ്റെജിൽ കൊണ്ടുവന്ന ഉദ്യോഗസ്ഥനെ തിരെ നടപടി സ്വീകരിക്കുക കൂടിയാണ് വേണ്ടത് !
                റോഡ്‌ പണിക്കു മുൻപ് വാസ്തു പൂജ ,റോക്കറ്റ് വിടുമ്പോൾ ഗണപതിക്ക്‌ തേങ്ങ ,യോഗത്തിനു മുൻപ് ഈശ്വര പ്രാർത്ഥന തുടങ്ങി യ
.അനാവശ്യ ആചാരങ്ങളിൽ നിന്ന് നമ്മുടെ പൊതു രംഗം ശുദ്ധീകരിക്കണം സംരക്ഷിക്കണം.നാട്ടിൽ കാണുന്ന പ്രകൃതി ശക്തികളെ മുഴുവൻ ദൈവങ്ങളായി കാണുന്ന ബഹു ദൈവ വിശ്വാസത്തിൻറെ ഭാഗമാണ് ഇടയ്ക്കു വിള ക്ക് കൊളുത്തലും തേങ്ങ ഉടയ്ക്കലും മറ്റും .സൂര്യനെ ആരാധിക്കുന്നത് പോലും ശരിയല്ല എന്നത് കൊണ്ടാണല്ലോ ആ പേരുള്ള ഒരു വ്യായാമം പോലും പറ്റില്ല എന്ന നിലപാട് ചിലർ എടുത്തത് !
            മുസ്ലിങ്ങൾ നിലവിളക്ക് കൊളുത്തുന്നത് ഹറാം ആണ് എന്ന സങ്കുചിത നിലപാട് കൊണ്ടല്ല അന്ധ വിശ്വാസങ്ങൾക്ക് എതിരെ എടുത്ത നിലപാടാണ്‌ ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുര്‍ റബ്ബ് വിസമ്മതിച്ചത് എന്ന് വിശദീകരിച്ചാൽ കേരളത്തിന്റെ പുരോഗമന മനസ് നഹ സാഹിബിന്റെ മകന് എല്ലാ പിന്തുണയും നൽകും .
              അതിനു ഉറപ്പായും ഏറ്റവും മുൻപിൽ മമ്മൂട്ടിയും ഉണ്ടാകും !അത് ചെയ്തില്ലെങ്കിൽ നമ്മുടെ പൊതുപരിപാടികളിൽ നിലവിളക്ക് മാത്രമല്ല ഹോമ കുണ്ഡം മുതൽ പല പല പ്രാകൃത ആചാരങ്ങളും കയറി പറ്റും .കാഷായ വസ്ത്ര ധാരികളെ പൂജിക്കലും ദക്ഷിണ കൊടുക്കലും ഇന്ത്യയിൽ ചില ഇടങ്ങളിൽ എത്തിക്കഴിഞ്ഞു എന്ന് ഓര്ക്കണം

No comments:

Post a Comment